കൊച്ചി: കരൾ രോഗത്തെത്തുടർന്നു ആശപത്രിയിലായ നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ.
ഇന്നു രാവിലെ അമൃതാ ഹോസ്പിറ്റലിലെത്തിയാണ് ഐ.സി.യുവിൽ ചികിത്സയിൽ കഴിയുന്ന ബാലയെ ഉണ്ണി മുകുന്ദൻ സന്ദർശിച്ചത്.
ബാലയുമായി നേരിട്ടു സംസാരിച്ചു, കുഴപ്പമില്ല. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറുമായും സംസാരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ഡോക്ടർ പറയും. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ആശുപത്രിയിലെത്തും- ഉണ്ണി മുകുന്ദൻ അറിയിച്ചു.
ഉണ്ണി മുകുന്ദനൊപ്പം നിർമാതാവ് ബാദുഷ, സ്വരാജ്, സംവിധായകൻ വിഷ്ണു മോഹൻ, വിപിൻ എന്നിവരാണ് ഹോസ്പിറ്റലിലെത്തി ബാലയെ സന്ദർശിച്ചത്.
കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് നടൻ ബാല അമൃത ആശുപത്രിയിൽ ചികിത്സ തേടിയത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു.
ബാലയുടെ അമ്മയും ഭാര്യ എലിസബും കുടുംബാംഗങ്ങളുമാണ് ഇപ്പോൾ ബാലയ്ക്കൊപ്പം ആശുപത്രിയിലുള്ളത്. കഴിഞ്ഞ ദിവസമാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.