വാടകവീട്ടിൽ തമിഴ്നാട് സ്വദേശിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നു പേർ  അറസ്റ്റിൽ; മുഖ്യപ്രതിക്കെതിരെ  14 കേസുകൾ

കാസർകോട്: നീലേശ്വരം കോട്ടപ്പുറത്ത് വാടകവീട്ടിൽ തമിഴ്നാട് സ്വദേശി രമേശിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മൂന്നു പേർ  അറസ്റ്റിൽ.

മത്സ്യപുരി സ്വദേശി കെ പി ബൈജു പുരുഷോത്തമൻ (54), എറണാകുളം കളമശേരി സ്വദേശി മുഹമ്മദ് ഫൈസൽ, (42), എറണാകുളം പറവൂർ സ്വദേശി ഡാനിയൽ ബെന്നി (42) എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുമ്പ് വടി കൊണ്ട് തലക്കടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മുഖ്യപ്രതിയായ ബൈജുവിനെതിരെ എറണാകുളം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ 14 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് തമിഴ് നാട് മധുര സ്വദേശി രമേശ(42)നെ ദുരൂഹ സാഹചര്യത്തിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കോട്ടപ്പുറം -കടിഞ്ഞിമൂല പാലത്തിന്റെ പൈലിങ് ജോലി ചെയ്യുന്ന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടത്തിലാണ് രമേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കെട്ടിടത്തിൽ മലയാളികളും അന്യ സംസ്ഥാന തൊഴിലാളി കളും അടക്കമുള്ള 11പേരാണ് താമസം ഉണ്ടായിരുന്നത്.

കൊലപാതകം നടത്തിയ പ്രതികൾ തന്നെയാണ് നാട്ടുകാരെ വിളിച്ചു തങ്ങളുടെ കൂടെയുള്ള ഒരാൾ ഹൃദയ സ്തംഭനം മൂലം മരിച്ചു കിടക്കുന്നതായി അറിയിച്ചത്.

നാട്ടുകാർ നീലേശ്വരം പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് ഉടൻ സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. വാടക വീട്ടിൽ താമസിച്ചിരുന്ന 11 പേരെയും വിശദമായി ചോദ്യം ചെയ്തപ്പോളാണ് കേസിന്റെ ചുരുൾ അഴിഞ്ഞത്. കൊല്ലപ്പെട്ട രമേശൻ പ്രതികൾ ആവശ്യപ്പെട്ട വേതനം നൽകാത്തതുമായി ബന്ധപ്പെട്ട പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ കാഞ്ഞങ്ങാട് ഡിവൈഎസ്പി. പി. ബാലകൃഷ്ണൻ നായർ, നീലേശ്വരം ഇൻസ്‌പെക്ടർ പ്രേം സദൻ, എസ് ഐ ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

 

Top