കൊച്ചി ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയില്‍; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി, ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകള്‍ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. ഗ്യാസ് ചേംബറില്‍ അകപ്പെട്ട അവസ്ഥയിലാണ് കൊച്ചി നഗരമെന്ന് കോടതി പറഞ്ഞു.

കേരളം മാതൃകാ സംസ്ഥാനമെന്നാണ് പറയുന്നത്, ഇവിടെ വ്യവസായ ശാലകള്‍ പോലുമില്ല. എന്നിട്ടാണ് ഈ സ്ഥിതി. ഹൈദരാബാദിലും സെക്കന്തരാബാദിലും വ്യവസായ ശാലകള്‍ ഉണ്ടായിട്ട് പോലും ഈ പ്രശ്നങ്ങളില്ലെന്നും കോടതി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓരോ ദിവസവും നിര്‍ണായകമാണ്. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കോടതി ശ്രമിക്കുന്നത്. ഇതിനായി എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം വേണം. വിഷയത്തില്‍ കര്‍ശന ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു.

സര്‍ക്കാരിനായി എജിയും കോടതിയില്‍ ഹാജരായി. ബ്രഹ്മപുരം വിഷയത്തില്‍ കോര്‍പറേഷന്‍ ഇന്നുതന്നെ നിലപാട് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കേസ് വാദം കേട്ട എല്ലാ ജഡ്‌ജിമാരും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എഴുതിയ കത്തിനെ പിന്തുണയ്ക്കുന്ന സവിശേഷ സാഹചര്യം ഇന്ന് കോടതിയില്‍ ഉണ്ടായി. ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് കോടതി പറഞ്ഞു. കൊച്ചി നഗരത്തില്‍ പലയിടത്തും ഇപ്പോഴും പുക കാഴ്ച മറയ്ക്കുകയാണ്. ജനങ്ങള്‍ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം.

Top