എസ്എസ്എൽസി പരീക്ഷയ്ക്ക് നാളെ തുടക്കം; മുഴുവന്‍ പാഠഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ, കടുത്ത ചൂടിനെത്തുടർന്ന് പരീക്ഷകൾ രാവിലെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽ.സി.പരീക്ഷകൾക്ക് നാളെ തുടക്കമാകും. 4 ലക്ഷത്തി 19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്.

വേനൽച്ചൂട് കണക്കിലെടുത്ത്   എസ് എസ് എൽ സി പരീക്ഷകൾ രാവിലെ 9.30 മുതലാണ്.  രണ്ട് വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ ഇല്ലാതെ പൂർണ്ണമായ പാഠഭാഗങ്ങളിൽ നിന്നും ഇത്തവണ ചോദ്യങ്ങളുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2021 ലും 22 ലും കോവിഡ് ഭീതിക്കിടെയായിരുന്നു എസ്എസ്എൽസി പരീക്ഷ. പാഠഭാഗങ്ങൾ തീരാത്തതിനാൽ ഫോക്കസ് ഏരിയ വച്ചായിരുന്നു അന്നത്തെ പരീക്ഷ. അതായത് ചോയ്സ് അടിസ്ഥാനത്തിലായിരുന്നു ചോദ്യങ്ങൾ.

ഇത്തവണ അത് മാറി പഴയപോലെ പാഠഭാഗങ്ങൾ മുഴുവനും അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. 29 വരെയാണ് എസ്എസ്എൽസി പരീക്ഷ. ഏപ്രിൽ 3 മുതൽ  മൂല്യനിർണ്ണയും തുടങ്ങും.

മെയ് രണ്ടാം വാരം  ഫലം പ്രഖ്യാപിക്കും.   ഹയർസെക്കണ്ടറി പരീക്ഷകള്‍ തുടങ്ങുന്നത് മറ്റന്നാളാണ്. 30ന് പരീക്ഷകൾ തീരും.

Top