പത്തനംതിട്ട: അടൂർ മാരൂരിൽ സ്ത്രീയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ സംഭവത്തിൽ മുഴുവൻ പ്രതികളും പോലീസ് പിടിയിൽ.
ഏനാദിമംഗലം മാരൂർ വാഴവിള പുത്തൻവീട്ടിൽ ശരത് എസ് (24 ) ആണ് പിടിയിലായത്.
കഴിഞ്ഞമാസം 19ന് രാത്രി വീട്ടിൽ അതിക്രമിച്ചുകയറി നടത്തിയ ആക്രമണത്തിലാണ് ഏനാദിമംഗലം ചാങ്കൂർ ഒഴുകുപാറ വടക്കേചരുവിൽ സുജാത (64) കൊല്ലപ്പെട്ടത്.
വീട് മുഴുവനും തല്ലിതകർക്കുകയും, വീട്ടുപകരണങ്ങൾ നശിപ്പിച്ച് കിണറ്റിലിടുകയും വീട്ടിലെ വളർത്തു നായകളെയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
ബന്ധുക്കൾ തമ്മിലുള്ള വഴിത്തർക്കം തീർക്കുന്നതിനായി കാപ്പാ കേസിലുൾപ്പെട്ട സുജാതയുടെ മക്കളായ സൂര്യലാൽ, ചന്ദ്രലാൽ എന്നിവർ അവരുടെ വളർത്തു നായകളുമായി എത്തി ആക്രമണം നടത്തിയതിന്റെ പ്രതികാരമായായിരുന്നു കൊലപാതകം.
ഏനാദിമംഗലം കുറുമ്പകര എൽസി ഭവനിൽ അനീഷ്, കുറുമ്പകര മുകളുവിള പടിഞ്ഞാറ്റേതിൽ ജിതിൻ, മാരൂർ കാട്ടുകാലയിൽ സുരേന്ദ്രൻ, മാരൂർ കാട്ടുകാലയിൽ സുധാ ഭവനം വീട്ടിൽ മകൻ സുധീഷ്, കുറുമ്പകര പൂവണ്ണം മൂട്ടിൽ വിളയിൽ സജിത്, മാരൂർ കാട്ടുകാലയിൽ എലിമുള്ളതിൽ മേലേതിൽ ശ്യാം, ശരത്, കുറുമ്പകര അയണിവിള പടിഞ്ഞാറ്റേതിൽ ഉന്മേഷ്, കുറുമ്പകര ചീനിവിള വീട്ടിൽ രതീഷ്, കുറുമ്പകര ചീനിവിള അൽ അമീൻ മൻസിലിൽ അൽ ആമീൻ, മരുതിമൂട് മാഹീൻ മൻസിലിൽ ഷാനവാസ് എന്നിവരാണ് മറ്റു പ്രതികൾ.