ആലപ്പുഴയിൽ കള്ളനോട്ട് കേസില്‍ കൃഷി ഓഫിസര്‍ അറസ്റ്റില്‍; കള്ളനോട്ടുകള്‍  ബാങ്കില്‍ നല്‍കിയത്  മത്സ്യസാമഗ്രികൾ വില്‍ക്കുന്നയാൾ; ചോദ്യം ചെയ്യൽ തുടരുന്നു

ആലപ്പുഴ: കള്ളനോട്ട് കേസില്‍ കൃഷി ഓഫിസര്‍ അറസ്റ്റില്‍. എടത്വ കൃഷി ഓഫിസര്‍ എം. ജിഷമോള്‍ ആണ് അറസ്റ്റിലായത്.

ഇവരില്‍ നിന്നു കിട്ടിയ ഏഴ് കള്ളനോട്ടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടതെന്ന് ആലപ്പുഴ സൗത്ത് പോലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചോദ്യം ചെയ്യല്‍ തുടരുകയാണ്. കള്ളനോട്ടുകളുടെ ഉറവിടം യുവതി  വെളിപ്പെടുത്തിയിട്ടില്ല. കൂടുതല്‍ നോട്ടുകള്‍ കൈവശമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തും.

ഇവരുമായി പരിചയമുള്ള മത്സബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. 500 രൂപയുടെ ഏഴ് കള്ളനോട്ടുകളാണ് ബാങ്കില്‍ നല്‍കിയത്. എന്നാല്‍, ഇയാള്‍ക്ക് ഇവ കള്ളനോട്ടാണെന്ന് അറിയില്ലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇതോടെയാണ് നോട്ട് തന്ന ആളിലേക്ക് അന്വേഷണം നീണ്ടത്.

ഇപ്പോള്‍ ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുകയാണ് ജിഷമോള്‍.

വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുമ്പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് എന്നിങ്ങനെ നേരത്തെയും ഇവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

 

 

Top