സമീപകാലത്ത് ഒടിടി റിലീസിന് വേണ്ടി മലയാള സിനിമാസ്വാദകർക്ക് ഇടയിൽ വലിയ കാത്തിരിപ്പ് ഉണർത്തിയ ചിത്രമാണ് ‘ചതുരം’.
സ്വാസിക വിജയ്, റോഷന്‍ മാത്യു, അലന്‍സിയര്‍ എന്നിവർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഴിഞ്ഞ നവംബറിൽ ആയിരുന്നു തിയറ്ററിൽ എത്തിയത്. പ്രേക്ഷക പ്രശംസ നേടിയ ചിത്രം തിയറ്ററുകളിൽ കയ്യടി നേടിയിരുന്നു.
അടുത്തിടെയാണ് ചതുരം ഒടിടി റിലീസിന് എത്തുന്ന വിവരം അണിയറ പ്രവർത്തകർ അറിയിച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അഭിനേതാക്കളുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടുള്ള കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇന്ന് ഒടിടിയിൽ എത്തുന്ന ചിത്രത്തിന്റെ സ്ട്രീമിംഗ് സമയം പുറത്തുവിട്ടിരിക്കുകയാണ് സ്വാസിക.
ഇന്ന് രാത്രി 10 മണി മുതൽ സൈന പ്ലേ ഒടിടി പ്ലാറ്റ്ഫോമിലൂടെ ചതുരം സ്ട്രീമിംഗ് തുങ്ങുമെന്ന് സ്വാസിക അറിയിച്ചു. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് പുതിയ ട്രെയിലറും അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ രചന സിദ്ധാര്‍ഥും വിനോയ് തോമസും ചേര്‍ന്നാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.
നിദ്ര, ചന്ദ്രേട്ടന്‍ എവിടെയാ, വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നീ ചിത്രങ്ങള്‍ക്കു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ഗ്രീന്‍വിച്ച് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, യെല്ലോ ബേഡ് പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ വിനീത അജിത്ത്, ജോര്‍ജ് സാന്‍റിയാഗോ, ജംനീഷ് തയ്യില്‍, സിദ്ധാര്‍ഥ് ഭരതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
പ്രദീഷ് വര്‍മ്മയാണ് ഛായാഗ്രാഹകന്‍. സംഗീതം പ്രശാന്ത് പിള്ള, എഡിറ്റിംഗ് ദീപു ജോസഫ്, ടീസര്‍, ട്രെയ്‍ലര്‍ കട്ട് ഡസ്റ്റി ഡസ്ക്, വരികള്‍ വിനായക് ശശികുമാര്‍, കലാസംവിധാനം അഖില്‍രാജ് ചിറയില്‍, വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് അഭിലാഷ് എം, സംഘട്ടനം മാഫിയ ശശി, സൌണ്ട് ഡിസൈന്‍ വിക്കി, കിഷന്‍ (സപ്ത), ഓഡിയോഗ്രഫി എം ആര്‍ രാജകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍ ആംബ്രോ വര്‍ഗീസ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജിതിന്‍ മധു, പിആര്‍ഒ പപ്പെറ്റ് മീഡിയ, ടൈറ്റില്‍ ഡിസൈന്‍ ഉണ്ണി സെറോ, വിഎഫ്എക്സ് ഡിജിബ്രിക്സ്, കളറിസ്റ്റ് പ്രകാശ് കരുണാനിധി, അസിസ്റ്റന്‍റ് കളറിസ്റ്റ് സജുമോന്‍ ആര്‍ ഡി.