ആറു മാസമായി എം.ഡി. എ. വിൽപ്പന; എക്സൈസ് ഉദ്യോഗസ്ഥനും കൂട്ടാളികളും പിടിയിൽ

കൊല്ലം: മാരക മയക്കുമരുന്നായ ആറു മാസമായി വിൽപ്പനയ്ക്ക് നേതൃത്വം നൽകി വന്ന എക്സൈസ് ഉദ്യോഗസ്ഥനും സംഘവും പിടിയിൽ.

കിളിമാനൂർ എക്സൈസ് റേഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർ അഖിലാണ് പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അഖിലിന്റെ സുഹൃത്തുക്കളായ തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് പിടിയിലായ മറ്റ് രണ്ടുപേർ. പിടിയിലായവരിൽനിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം ക‌ഞ്ചാവും പിടിച്ചെടുത്തു.

ആറു മാസമായി ജില്ലയിലെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം നടത്തിവരികയായിരുന്നു അഖിലും സംഘവും.

അഞ്ചലിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എംഡിഎയും കഞ്ചാവും വിൽപ്പന നടത്തിവരികയായിരുന്നു.

എംഡിഎംഎ കച്ചവടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടത് ഗൗരവകരമായിട്ടാണ് പോലീസ് കാണുന്നത്. എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സംഭവം അന്വേഷിച്ച് വരികയാണ്.

കൊട്ടാരക്കര റൂറൽ പോലീസിന്റെ ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

 

 

 

Top