ഡൽഹി: ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടി നല്‍കാമെന്ന് ഇൻസ്റ്റാഗ്രാം ചാറ്റിലൂടെ വാഗ്ദാനം ചെയ്ത് പത്താം ക്ലാസുകാരിയില്‍ നിന്നും പണം തട്ടി. മുംബൈയിലാണ് സംഭവം.
55,000 ഓളം രൂപയാണ് പെണ്‍കുട്ടിയില്‍ നിന്നും തട്ടിയെടുത്തത്. പിതാവിന്റെ അക്കൗണ്ടില്‍ നിന്നാണ് പെണ്‍കുട്ടി പണം കൈമാറിയത്.
വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മാര്‍ച്ച് ഒന്നാം തീയതിയാണ് സൊനാലി സിംഗ് എന്ന അക്കൗണ്ടില്‍ നിന്നും പെണ്‍കുട്ടിക്ക് ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്.
റിക്വസ്റ്റ് അക്‌സപ്റ്റ് ചെയ്തതിന് പിന്നാലെ അക്കൗണ്ടില്‍ നിന്നും താന്‍ പഴയ സ്‌കൂള്‍ സഹപാഠിയാണ് , ഓര്‍മയുണ്ടോയെന്നും ചോദിച്ചാണ് സംസാരം ആരംഭിച്ചത്.
തുടര്‍ന്ന് ചാറ്റിംഗ് പതിവായി. ഇതിന് പിന്നാലെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിനെ കൂട്ടാന്‍ താന്‍ സഹായിക്കാമെന്ന് സൊനാലി പെണ്‍കുട്ടിയോട് പറഞ്ഞത്. ഒരു മണിക്കൂറിനുള്ളില്‍ ഫോളോവേഴ്‌സിന്റെ എണ്ണം 50000 ആക്കാമെന്നായിരുന്നു വാഗ്ദാനം. ഇതിനായി 2000 രൂപയും ആവശ്യപ്പെട്ടു.
ഉടന്‍ 600 രൂപ പെണ്‍കുട്ടി അക്കൗണ്ടിലേക്ക് അയച്ചുനല്‍കി. എന്നാല്‍ പിന്നീട് സൊനാലി മറുപടി സന്ദേശമൊന്നും അയച്ചില്ല. നാല് ദിവസങ്ങള്‍ക്ക് ശേഷം സൊനാലി വീണ്ടും പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്തു. 600 രൂപ തികയില്ലെന്നും ഫോളോവേഴ്‌സിനെ കൂട്ടണമെങ്കില്‍ കൂടുതല്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
ഇതോടെ പെൺകുട്ടി പിതാവിന്റെ യുപിഐ ഐഡി ഉപയോഗിച്ച് പണം ട്രാന്‍സ്ഫര്‍ ചെയ്ത് നല്‍കി. പല തവണയായി 55000 ഓളം രൂപയാണ് പെണ്‍കുട്ടി സൊനാലിയുടെ അക്കൗണ്ടിലേക്ക് അയച്ച് നല്‍കിയത്. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സിന്റ എണ്ണം കൂടിയില്ലെങ്കിലും തട്ടിപ്പ് സംഘം ആവശ്യപ്പെട്ടപ്പോഴെല്ലാം പെണ്‍കുട്ടി പണം അയച്ചുനൽകി.
അക്കൗണ്ടില്‍ നിന്നും വന്‍ തുക നഷ്ടമായതോടെ പിതാവ് പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയും തട്ടിപ്പ് വിവരം പുറത്താകുകയുമായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.
.