റിയാദ്: മൂന്നു ബാലന്മാരെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പല സമയങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ച സൗദി പൗരനെ വധശിക്ഷയ്ക്ക് വിധേയമാക്കി.
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസയിലാണ് ഹാനി ബിന്‍ ഈസ ബിന്‍ മുഹമ്മദ് അൽ അവാദ് എന്ന പൗരനെതിരായ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സൗദി അറേബ്യയില്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന ഒരു യുവാവിന്റെ വധശിക്ഷയും ഈയാഴ്ച നടപ്പാക്കിയിരുന്നു.
ചൊവ്വാഴ്ച രാജ്യത്തെ ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഹൈദര്‍ ബിന്‍ നാസര്‍ ബിന്‍ ജസബ് അല്‍ താഹിഫ എന്ന സൗദി പൗരന്റെ വധശിക്ഷയാണ് നടപ്പാക്കിയതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.