ജർമ്മനിയിലെ ക്രിസ്ത്യൻ പള്ളിയിൽ വെടിവെപ്പ്; നിരവധി പേർ കൊല്ലപ്പെട്ടു,  അക്രമി ഒളിവിൽ

ഹാംബർ​ഗ്: ജർമ്മനിയിൽ ഹാംബർഗിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജർമ്മൻ പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്.

വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. അതേസമയം, ആക്രമണത്തിൽ ഒന്നോ അതിലധികമോ അക്രമികൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഗ്രോസ്ബോർസ്റ്റൽ ജില്ലയിലെ ഡീൽബോഗ് സ്ട്രീറ്റിലെ പള്ളിയിലാണ് വെടിവെപ്പ് നടന്നിട്ടുള്ളത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകൾ ലഭിച്ചിട്ടില്ല. ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അക്രമി ഒളിവിലാണെന്ന് ജർമ്മൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

ദുരന്ത മുന്നറിയിപ്പ് ആപ്പ് ഉപയോഗിച്ച് ജനങ്ങൾക്ക് പൊലീസ് സന്ദേശം കൈമാറിയിട്ടുണ്ട്. ജനങ്ങൾ വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ ശ്രമിക്കരുതെന്നും പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകൾ ഉപരോധിച്ചിതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. 2016 ഡിസംബറിൽ ക്രിസ്‌തുമസ് മാർക്കറ്റിൽ ലോറിയിടിച്ച് കയറ്റിയ സംഭവത്തിൽ 12 പേർ മരിച്ചിരുന്നു. 2019ൽ ഒരു സിനഗോഗിലെ ആക്രമണത്തിൽ രണ്ടുപേരും 2020ൽ ഹനാവു നഗരത്തിൽ ഒരാളുടെ വെടിവയ്‌പ്പിൽ 10 പേർ മരിക്കുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.

Top