മലങ്കര സഭാ തര്‍ക്കം: വികാരിയെ തെരഞ്ഞെടുക്കാനുള്ള അധികാരം ഇടവകക്കാര്‍ക്ക് നല്‍കിയേക്കും

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാക്കുന്ന ബില്ലില്‍ പള്ളി വികാരിയെ തെരഞ്ഞെടുക്കാനുള്ള

അധികാരം ഇടവകക്കാര്‍ക്ക് നല്‍കിയേക്കും. 1934ലെ സഭാ ഭരണഘടനയുടെ അടിസ്ഥാനത്തിലായിരിക്കണം പള്ളികളുടെ ഭരണമെന്ന സുപ്രീം കോടതിയുടെ വിധിക്കുള്ളില്‍ നിന്നാകും പുതിയ ബില്ല് കൊണ്ടുവരിക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ നിയമ നിര്‍മാണം കൊണ്ടുവരിക. നിലവില്‍ യാക്കോബായ സഭാംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പള്ളികളിലും ഇടവക മെത്രാപ്പോലീത്തയാണ് വികാരിയെ നിയമിക്കുന്നത്.

എന്നാല്‍, ഈ രീതി മാറ്റി ഇടവകാംഗങ്ങള്‍ക്കു അധികാരം ഉറപ്പാക്കുന്ന നിയനിര്‍മാണമാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

Top