കൊച്ചി: നിരവധി കേസുകളിൽ പ്രതിയായ ഐക്കരനാട് സ്വദേശി സുരേഷിനെ (ഡ്രാക്കുള സുരേഷ്) കാപ്പ ചുമത്തി ജയിലിലിട്ടു.
പുത്തൻകുരിശ്, മൂവാറ്റുപുഴ, കുന്നത്തുനാട്, ആലുവ, എറണാകുളം സെൻട്രൽ എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് തുടങ്ങി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.
ഒരു വർഷത്തേക്ക് വിയ്യൂർ സെൻട്രൽ ജയിലിലാണ് പ്രതിയെ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
2021 ഡിസംബറിൽ 6 മാസത്തേക്ക് കാപ്പ ചുമത്തി ഇയാളെ ജയിലിൽ അടച്ചിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞ് പുറത്തിങ്ങിയ ഇയാൾ കഴിഞ്ഞ ഓഗസ്റ്റിൽ മോഷണ കേസിലും നവംബറിൽ കൊലപാതകശ്രമ കേസിലും പ്രതിയായി. ഇതേത്തുടർന്നാണ് ഒരു വർഷത്തേക്ക് കാപ്പ ചുമത്തി ജയിലിൽ അടച്ചത്.