നല്ലബാരി: വിവാഹ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ മദ്യപിച്ച ലക്കുകെട്ട് ഉറങ്ങിപ്പോയ വരനുമായുള്ള വിവാഹത്തില്‍ നിന്ന് പിന്മാറി വധു. അസമിലെ നല്ലബാരിയിലാണ് സംഭവം. വ്യാഴാഴ്ച പതിനൊന്ന് മണിക്കായിരുന്നു മുഹൂര്‍ത്തം.
കാര്‍മ്മികന്‍ മന്ത്രങ്ങള്‍ ഉരുവിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ മണ്ഡപത്തിൽ തന്നെ കിടന്നുറങ്ങുകയായിരുന്നു വരന്‍ ചെയ്തത്. കാര്‍മ്മികനും ബന്ധുക്കളും വിളിച്ചിട്ടും വരന്‍ എഴുന്നേൽക്കാതിരിക്കുകയും മദ്യത്തിന്‍റെ മണം മണ്ഡപത്തില്‍ വ്യാപിക്കുകയും ചെയ്തതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിയ വധു യുവാവില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരാതിയും ഫയല്‍ ചെയ്തു.
വരനും ബന്ധുക്കളും പിതാവുമൊക്കെ മദ്യപിച്ചാണ് വിവാഹത്തിനെത്തിയതെന്ന് വധുവിന്‍റെ വീട്ടുകാര്‍ ആരോപിച്ചു.
വിവാഹം പൂര്‍ത്തിയാക്കാന്‍ പരമാവധി ശ്രമിച്ചെന്നും ഉറങ്ങുക കൂടി ചെയ്തതോടെ ഈ വിവാഹം നടക്കില്ലെന്ന് വധു പ്രഖ്യാപിക്കുകയായിരുന്നു.