ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്കെതിരെ അതിക്രമം; ദേഹത്ത് ബലമായി നിറങ്ങള്‍ തേച്ചു; 3 പേർ കസ്റ്റഡിയിൽ

ദില്ലി: ദില്ലിയിൽ ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിക്ക് നേരെ അതിക്രമത്തിൽ മൂന്ന് പേർ പിടിയിൽ. ഇതിൽ ഒരാൾ പ്രായപൂർത്തിയാകാത്ത വ്യക്തിയാണ്. ഇവരിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

ഹോളി ആഘോഷത്തിനിടെ നടന്ന അതിക്രമത്തിൻ്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വിഷയത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ്  നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാൽ, യുവതി ഇതുവരെ പരാതി നൽകിയിട്ടില്ല. ഇവരിൽ നിന്ന് പരാതി  വാങ്ങുമെന്നാണ് ദില്ലി പൊലീസ് അറിയിച്ചത. ഇപ്പോൾ ഇവർ നിലവിൽ ധാക്കയിലാണുള്ളത്.

ദില്ലിയിലെ പഹാഡ്​ഗഞ്ചിലാണ് ഈ യുവതിയും ഒപ്പമുണ്ടായിരുന്നവരും താമസിച്ചിരുന്നത്. ഹോളി ആഘോഷവുമായി ബന്ധപ്പെട്ട് ഇവർ തെരുവിലിറങ്ങിയ സമയത്ത് മൂന്നിലധികം ചെറുപ്പക്കാർ‌ ചേർന്ന് പെൺകുട്ടിയുടെ ദേഹത്തേക്ക് ബലമായി നിറങ്ങൾ തേക്കുകയും പെൺകുട്ടിയോട് അതിക്രമം കാണിക്കുകയുമായിരുന്നു.

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ പ്രതിഷേധം ശക്തമായി.  വിദേശത്ത് നിന്ന് ഹോളി ഉൾപ്പെടെയുള്ള ആഘോഷങ്ങൾ കാണാൻ ഇന്ത്യയിലേക്കെത്തിയ ഒരു ടൂറിസ്റ്റിനോട് ഇത്തരത്തിലുള്ള പ്രവർത്തി ശരിയായില്ല എന്നുള്ള വിമർശനമാണ് ഉയർന്നിരുന്നത്. ഇതുമായി ബന്ധപ്പെട്ട് വനിത കമ്മീഷൻ അടക്കം ഇടപെടലുകൾ നടത്തിയിരുന്നു. പെൺകുട്ടി കുടുംബത്തോടൊപ്പം ബം​ഗ്ലാദേശ് സന്ദർശനത്തിനായി മടങ്ങിപ്പോയി.

Top