11 മണിക്ക് ബോംബ് പൊട്ടുമെന്ന് ഭീഷണി കത്ത്’; സന്ദേശം എം വി ഗോവിന്ദൻ നയിക്കുന്ന ജാഥ പാലായിൽ എത്താനിരിക്കെ; സുരക്ഷ ശക്തമാക്കി പോലീസ്

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററുടെ കേരള പ്രതിരോധ ജാഥ പാലായിൽ എത്താനിരിക്കെ പാലാ കൊട്ടാമറ്റം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി.

രാവിലെ 11ന് ബോംബ് സ്‌ഫോടനമുണ്ടാകുമെന്ന ഭീഷണിയാണ് ഉയർന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിൽ ലഭിച്ച കത്തിലാണ് ഇതു സംബന്ധിച്ചുള്ള സൂചനയുള്ളത്.

പോലീസ് സംഘം സുരക്ഷ ശക്തമാക്കി. ഇതേ തുടർന്നു ഡോഗ് സ്‌ക്വാഡിലെ ബോംബ് ഡിറ്റക്ടർ സ്‌ക്വാഡ് അംഗം ലാബ്രഡോർ ബെയ്‌ലിയെയുമായി ഹാൻഡ്‌ലർമാർ പാലായിൽ എത്തിയിട്ടുണ്ട്.

രാവിലെ കോട്ടയം കെഎസ്ആർടിസി ഡിപ്പോയിലെ സ്‌റ്റേഷൻ മാസ്റ്റർ ഓഫിസിലാണ് രണ്ട് കത്ത് ലഭിച്ചത്. കോട്ടയം ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നും പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബോംബ് വച്ചിട്ടുണ്ടെന്നുമായിരുന്നു രണ്ട് കത്തും.

ഇതിനു പിന്നാലെ കെഎസ്ആർടിസി അധികൃതർ കത്ത് കോട്ടയം വെസ്റ്റ് പോലീസിനു കൈമാറി. കോട്ടയം വെസ്റ്റ് പോലീസ് കത്തിന്റെ ഉള്ളടക്കം അടക്കം ജില്ലാ പോലീസ് മേധാവി കെ കാർത്തിക് വഴി പാലാ പോലീസിനു കൈമാറി.

പാലാ ഡിവൈഎസ്പി എ ജെ തോമസ്, സ്‌റ്റേഷൻ ഹൗസ് ഓഫിസർ കെ പി ടോംസൺ എന്നിവരുടെ നേതൃത്വത്തിൽ പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ രാവിലെ മുതൽ തന്നെ പരിശോധന നടത്തി. ഈ പരിശോധനയ്ക്കായാണ് ഡോഗ് സ്‌ക്വാഡ് സംഘം എത്തിയത്. പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.

Top