പത്തനംതിട്ട: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായ തിരുവല്ല നഗരസഭ സെക്രട്ടറിക്ക് സസ്‌പെൻഷൻ.
റിമാൻഡ് ചെയ്ത സെക്രട്ടറിയെ ആറാം ദിവസമാണ് നഗരസഭ സെക്രട്ടറി നാരായൺ സ്റ്റാലിനെ സസ്‌പെൻഡ് ചെയ്യുന്നത്.
സംസ്ഥാന തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറിയാണ് നടപടി സ്വീകരിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സ്വാഭാവികമായും രണ്ടാം ദിവസം സെക്രട്ടറി സസ്‌പെന്‍ഷനിലാകേണ്ടതാണ്. പക്ഷേ അതുണ്ടായില്ല.
മാര്‍ച്ച് ഒമ്പത് വരെ സെക്രട്ടറിയുടെ സസ്‌പെന്‍ഷന്‍ നീട്ടിക്കൊണ്ടു പോയത് ഇയാളെ ഉന്നത തലത്തില്‍ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പറയുന്നത്.
വിജലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് ഒൻപതിനാണ് കിട്ടിയതെന്നും ഉടൻ നടപടിയുണ്ടായെന്നുമാണ് പറയുന്നത്.
തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവില്‍ മാര്‍ച്ച് മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം നൽകിയിട്ടുണ്ട്.