സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അമൃത സുരേഷും കഴിഞ്ഞ വര്‍ഷമാണ് ജീവിതം ആരംഭിച്ചത്. ഇരുവരും ഒരുമിച്ചതിനു ശേഷം ധരാളം വിമര്‍ശനങ്ങളും ഇവരുടെ കൂടി.
തങ്ങളുടെ പ്രണയത്തെക്കുറിച്ചും അമൃതയെക്കുറിച്ചുമൊക്കെ ഗോപി സുന്ദര്‍ ഒരു അഭിമുഖത്തിലുടെ തുറന്നു പറഞ്ഞ വാക്കുകളിലേക്ക്…
അമൃതയെ എന്റെ ലവ് ഓഫ് മൈ ലൈഫ് ആണെന്നൊക്കെ പറയാം. പ്രണയം ഒരു പ്രത്യേക തരം സംഭവമാണ്. പരസ്പരം മനസിലാക്കലാണ് പ്രണയത്തിന്റെ ഡെഫിനിഷന്‍. ഒരാള്‍ എങ്ങനെയാണോ അതുപോലെ അംഗീകരിക്കലാണ് പ്രണയം. നമ്മുക്ക് നമ്മളെ സ്‌നേഹിക്കാന്‍ കഴിയുന്നിടത്താണ് യഥാര്‍ത്ഥ പ്രണയം. പ്രണയത്തില്‍ അഭിനയിക്കരുത്. എത്ര പേര്‍ക്ക് സ്വന്തം മൊബൈല്‍ ഭാര്യയുടെ കൈയ്യില്‍ കൊടുക്കാന്‍ പറ്റും?
ഇന്നാ പിടിച്ചോ, കൊണ്ടുപോയ്‌ക്കോ എന്നൊക്കെ പറയാന്‍ കഴിയണം. ഒരാള്‍ നമ്മുടെ കൂടെയുണ്ടെന്ന തോന്നലില്ലാതെ നമ്മുക്ക് ഫ്രീയായിട്ട് ഇരിക്കാന്‍ പറ്റണം. ഞാന്‍ കണ്ടിട്ടുള്ള ഒട്ടു മിക്ക ആണുങ്ങള്‍ക്കും വീടിനു പുറത്ത് ഒരു സ്വഭാവവും അകത്ത് മറ്റൊരു സ്വഭാവവുമാണ്.
എവിടെയോ എങ്ങനെയൊക്കെയോ അഭിനയിച്ചാണ് ഇരിക്കുന്നത്. അതിപ്പോള്‍ ഒരു അവിഹിത ബന്ധം കൊണ്ടാകണമെന്നില്ല. പല കാരണങ്ങള്‍ കൊണ്ടാകാം. അങ്ങനെ പലതും മറച്ചു വച്ചിട്ടാണ് പലരും നില്‍ക്കുന്നത്. അതൊക്കെ മാറ്റി തുറന്നു ജീവിക്കാന്‍ കഴിയണം.
നമുക്ക് നമ്മളായിട്ട് ജീവിക്കാന്‍ കഴിയിലെങ്കില്‍ പിന്നെ എന്തിനാണ് ഈ ജീവിതം. ഒന്നിലും സമൂഹത്തെ നോക്കേണ്ട കാര്യമില്ല. നമ്മള്‍ പോകുമ്പോള്‍ നമ്മള്‍ മാത്രമല്ലേ പോകുന്നുള്ളൂ. സമൂഹം മുഴുവന്‍ ഇല്ലാതാകുന്നില്ലല്ലോ. നമ്മള്‍ നമ്മളെ സ്‌നേഹിച്ചാലേ നമ്മുക്ക് മറ്റുള്ളവരെ സ്‌നേഹിക്കാനാകൂ. അതിനൊക്കെ ശേഷമേ സൊസൈറ്റിയുള്ളൂവെന്നും ഗോപി സുന്ദര്‍ പറയുന്നു.
ഗോപി സുന്ദറിനെ ഒറ്റ വാക്കില്‍ വിശദീകരിക്കാന്‍ പറഞ്ഞപ്പോള്‍ ‘ഹാപ്പിനെസ്’ എന്നും എന്റെ ജീവിതത്തില്‍ ഇതുവരെയുണ്ടായിട്ടുള്ള എല്ലാം മാറി എനിക്ക് സമാധാനം ലഭിച്ച പോലത്തെ അവസ്ഥയാണ് ഇപ്പോഴെന്നും അമൃതയും പറയുന്നു.