ദിവസവും ഹെഡ്‌ഫോണ്‍ ചെവിയില്‍ വച്ചുറങ്ങിയാല്‍ മസ്തിഷ്‌ക മരണം സംഭവിക്കും…?

നമ്മള്‍ രാത്രി ഹെഡ്‌ഫോണും വച്ച് പാട്ടും കേട്ട് ഉറങ്ങുന്നവരാണ്…എന്നാല്‍, ഇങ്ങനെ ചെയ്്താല്‍ മസ്തിഷ്‌ക മരണം സംഭവിക്കും തലച്ചോറിലെ കോശങ്ങള്‍ നശിക്കുമെന്നും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

എന്നാല്‍, ഈ പ്രചാരണം വളരെ തെറ്റാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. നമ്മള്‍ എന്ത് ഉപയോഗിക്കുന്നു എന്നതല്ല, എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് നമുക്കു ദോഷകരമായി മാറുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരു ചെവിയിലും ഹെഡ്‌ഫോണും വച്ച് കിടന്നുറങ്ങിയാല്‍ നമ്മുടെ തലച്ചോറിലെ കോശങ്ങള്‍ നശിക്കത്തില്ല. നമ്മള്‍ മരണപ്പടുകയുമില്ല. തിരക്കുള്ള ജീവിതത്തില്‍ മൊബൈല്‍ നോക്കാനൊക്കെ കുറച്ച് ഫ്രീയായ സമയം ന മുക്ക് കിട്ടുക രാത്രിയാണ്.

ഇപ്പോഴത്തെ ലൈഫ് സ്‌റ്റൈലില്‍ അമിതമായ ടെന്‍ഷന്‍ കാരണം പലര്‍ക്കും കിടന്നാല്‍ ഉറക്കം വരില്ല. എന്നാല്‍, ഈ അവസ്ഫ മാറി ഒന്നു കൂളാകാന്‍ പാട്ടൊക്കെ കേട്ടുറങ്ങാനാണ് ആളുകള്‍ ശ്രമിക്കുന്നത്. നമ്മള്‍ താമസിക്കുന്ന അന്തരീക്ഷത്തില്‍ ചുറ്റിനുമുള്ള ശബ്ദങ്ങള്‍ ഉറക്കത്തെ തടസപ്പെടുത്തിയാല്‍ അതു കേള്‍ക്കാതിരിക്കാന്‍ ഹെഡ്‌ഫൊണ്‍ വച്ചു ഉറങ്ങാറുണ്ട്. എന്നാല്‍, ഇതൊന്നും നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. ചെവിയില്‍ ഹെഡ്‌ഫോണ്‍ വച്ചു കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറേ കാര്യങ്ങളുണ്ട്.

പാട്ടു കേള്‍ക്കുന്ന ശബ്ദം എപ്പോഴും 85 ഡെസിബലിനു താഴെയായിരിക്കണം. അതായത് ശബ്ദം പകുതിയോ, പകുതിയില്‍ താഴെയായോ ക്രമീകരിക്കണം. ഈ രീതിയില്‍ എട്ടു മണിക്കൂര്‍ വരെ ഹെഡ്‌ഫോണ്‍ വയ്ക്കുന്നത് സേഫാണ്. എന്നാല്‍, 85 ശതമാനത്തിനു മുകളിലാണ് ശബ്ദമെങ്കില്‍ കാലക്രമേണ അതു നമ്മുടെ കേള്‍വിക്കു തകരാറുണ്ടാകാന്‍ കാരണമാകും. അതായത് നമ്മള്‍ കേള്‍ക്കുന്നത് ചെവിക്കുള്ളിലെ എല്ലുകളും കര്‍ണപടവും ചെറുതായി വൈബ്രേറ്റ് ചെയ്താണ്. തുടര്‍ച്ചായായി ഉയര്‍ന്ന ശബ്ദത്തില്‍ കേള്‍ക്കുമ്പോള്‍ ഇതു ക്രമേണ വൈബ്രേഷന്‍ കുറയ്ക്കുകയും കേള്‍വിയുടെ ശക്തി കുറഞ്ഞു വരികയും ചെയ്യും.

ഉദാഹരണത്തിന്, മില്ലുകളില്‍, ഉയര്‍ന്ന ശബ്ദമുള്ള ഫാക്ടറികളിലൊക്കെ ജോലി ചെയ്യുന്നവര്‍ക്കൊക്കെ കേള്‍വിക്കുറവുള്ളതായാണ് പൊതുവെ കാണുന്നത്. എന്നാല്‍, ഉയര്‍ന്ന ശബ്ദത്തില്‍ എന്തെങ്കിലും കേട്ടാല്‍ അതു 10 മിനിട്ട് മാത്രമായിരിക്കണം. അതിനു മുകളില്‍ ഒരിക്കലും പോകരുത്. ചെവിക്കുള്ളില്‍ തിരുകി വയ്ക്കുന്ന ഹെഡ്‌ഫോണുകളോ, ചെറിയ ഇയര്‍ഫോണുകളോ ആണ് ഇന്ന് കൂടുതലും ഉപയോഗിക്കുന്നത്. എന്നാല്‍, ഇതില്‍ ചില അപകടങ്ങളുമുണ്ട്.

നമ്മള്‍ രാത്രി കിടക്കും മുമ്പ് കുളിയൊക്കെ കഴിഞ്ഞിട്ടാണ് ഉറങ്ങാന്‍ പോകാറുള്ളത്. എന്നാല്‍, ചെവിക്കുള്ളില്‍ നനവ് നില്‍ക്കുമ്പോഴാണ് നമ്മള്‍ ചെവിക്കുള്ളില്‍ ഇയര്‍ഫോണ്‍ വയ്ക്കുന്നതെങ്കില്‍ ഈ നനവ് അവിടെത്തന്നെ നില്‍ക്കും. ഇത് ബാക്ടീരിയ, ഫംഗസ് േപാലുള്ളവ ചെവിക്കുള്ളില്‍ ഉണ്ടാകുകയും ചൊറിച്ചില്‍, ഇറിറ്റേഷന്‍, ചെറിയ ഡിസ്ചാര്‍ജുകളൊക്കെ വരാനും കാരണമാകും. അതുപോലെ ചെവിക്കായവും അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, കിടക്കുന്ന സമയത്ത് കഴിയുന്നത്രയും ചെവിക്കു പുറമേ നില്‍ക്കുന്ന വലിയ ഹെഡ്‌ഫോണുകള്‍ ചെറിയ ശബ്ദത്തില്‍ കേള്‍ക്കുന്നതാണ് ഏറ്റവും നല്ലത്. ഇത് ചെവിക്കോ, കേള്‍വിക്കോ യാതൊരു തകരാറുകളുമുണ്ടാക്കില്ല.

 

Top