നായയുടെ കുര അസഹ്യമായി; ജീവനോടെ കുഴിച്ചിട്ട് അയല്‍വാസി
ബ്രസീല്‍: വളര്‍ത്തു നായയുടെ കുര സഹിക്കാന്‍ കഴിയാതെ അയല്‍വാസി നായയെ ജീവനോടെ കുഴിച്ചിട്ടു. നായയെ താന്‍ കുഴിച്ചിട്ടെന്ന് എണ്‍പത്തി രണ്ടുകാരി പോലീസിനോട് സമ്മതിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
നായയെ കാണാതെ തിരഞ്ഞെത്തിയ ഉടമ തോട്ടത്തില്‍ മണ്ണിളകി കിടക്കുന്നത് കാണുകയും കുഴിച്ചു നോക്കിയപ്പോള്‍ നായയെ കുഴിച്ചിട്ടതായി കാണുകയും ജീവനോടെ പുറത്തിറക്കുകയും ചെയ്തു.
ഒന്നര മണിക്കൂറോളം നായ ജീവനോടെ മണ്ണിനടിയിലായിരുന്നു. പെട്ടെന്നു തന്നെ വെറ്ററിനറി ഡോക്ടറുടെ അടുത്തെത്തിച്ചതിനാല്‍ നായയെ ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞെന്ന ആശ്വാസത്തിലാണ് ഉടമ.