അഞ്ച് വര്‍ഷം നീണ്ട ബന്ധം സമ്മതത്തോടെയല്ലെന്ന് കരുതാനാകില്ല; ബലാത്സംഗ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി

ബംഗളുരു: വിവാഹ വാഗ്ദാനം നല്‍കി അഞ്ചു വര്‍ഷത്തോളം പീഡിപ്പിച്ചെന്ന പരാതിയില്‍ കുറ്റാരോപിതനെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കിക്കൊണ്ട് കര്‍ണാടക ഹൈക്കോടതി.

ഇത്രയും വര്‍ഷം ഒരു സ്ത്രീയുടെ അനുമതിയില്ലാതെ ബന്ധത്തില്‍ തുടര്‍ന്നെന്ന് കരുതാനാകില്ല. അതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എന്നാല്‍, ഇയാള്‍ക്കെതിരെ കൈയേറ്റം, ഭീഷണി എന്നീ കുറ്റങ്ങള്‍ നിലനില്‍ക്കുമന്നും കോടതി അറിയിച്ചു. തനിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബംഗളുരു സ്വദേശി ഹര്‍ജി നല്‍കുകയായിരുന്നു.

താനും പരാതിക്കാരിയുമായി പ്രണയത്തിലായിരുന്നു എന്നാല്‍, ജാതിപരമായ വ്യത്യാസങ്ങള്‍ കാരണം വിവാഹം ചെയ്യാന്‍ സാധിച്ചില്ലെന്നും ഇയാള്‍ പറയുന്നു.

Top