ദുബൈ: കുട്ടികൾക്കൊപ്പം വ്യാജ വിസയുമായി ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ യുവതി അറസ്റ്റിൽ.
മൂന്നും അഞ്ചും വയസുള്ള രണ്ട് കുട്ടികള്‍ക്കൊപ്പം ഒരു യൂറോപ്യന്‍ രാജ്യത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ ദുബൈയില്‍ എത്തിയത്.
എന്നാല്‍, ഇവരുടെ പാസ്‍പോര്‍ട്ടില്‍ പതിച്ചിരിക്കുന്ന വിസ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. വിമാനം പുറപ്പെടാനുള്ള സമയത്തിന് തൊട്ട് മുമ്പാണ് യുവതി തന്റെ പാസ്‍പോര്‍ട്ട് പരിശോധനയ്ക്കായി സമര്‍പ്പിച്ചത്.
എന്നാല്‍, വിസ കൃത്രിമമാണോ എന്ന് ഉദ്യോഗസ്ഥന് സംശയം തോന്നി വിശദമായി പരിശോധിക്കുകയായിരുന്നു. എന്നാൽ, തന്റെ ഭര്‍ത്താവാണ് വിസയ്ക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ചെയ്തതെന്നും ദുബൈ വഴി യൂറോപ്പിലേക്ക് യാത്ര ചെയ്യാന്‍ മാത്രമാണ് തന്നോട് പറഞ്ഞതെന്നും യുവതി പബ്ലിക് പ്രോസിക്യൂഷന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.
വ്യാജ വിസയെക്കുറിച്ച് യുവതിക്ക് അറിവില്ലായിരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യമായി. ഭര്‍ത്താവാണ് വിസയ്ക്ക് ആവശ്യമായ കാര്യങ്ങള്‍ ചെയ്‍തത്.
വ്യാജ വിസയെക്കുറിച്ച് യുവതിക്ക് അറിയില്ലെന്ന് മനസിലായി. വിസ എങ്ങനെയാണ് ലഭിക്കുന്നതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് യുവതിക്ക് ഒരു ധാരണയുണ്ടായിരുന്നില്ലെന്ന് കോടതിയെ അറിയിച്ചു.
മൂന്ന് മാസം ജയില്‍ ശിക്ഷയാണ് യുവതിക്ക് കോടതി വിധിച്ചത്. എന്നാല്‍, ഇത്തരമൊരു കുറ്റകൃത്യം യുവതി ഇനി ചെയ്യാന്‍ തീരെ സാധ്യതയില്ലെന്ന് കോടതി നിരീക്ഷിച്ചിച്ചു. സാഹചര്യം പരിഗണിച്ച് ശിക്ഷ നടപ്പാക്കുന്നതില്‍ ഇളവ് അനുവദിച്ച കോടതി ഇവരെ യുഎഇയില്‍ നിന്ന് നാടുകടത്താന്‍ ഉത്തരവിട്ട് കേസ് തീര്‍പ്പാക്കുകയായിരുന്നു. വ്യാജ രേഖകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.