മഹാരാഷ്ട്ര: യുവാവ് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയിച്ചാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്തിയത്. പാല്‍ഘര്‍ ജില്ലയിലെ നലസോപാരയിലാണ് പ്രഭുനാഥ് വിശ്വകര്‍മ(26) എന്നയാള്‍ ക്രൂരകൃത്യം നടത്തിയത്.
ഞായറാഴ്ച പകല്‍ വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന ഭാര്യ അനിതയെ ഇയാള്‍ കഴുത്തില്‍ ടവല്‍ കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു. െകാലപാതക ശേഷം കുട്ടികളെ അടുത്ത് താമസിക്കുന്ന സഹോദരിയെ ഏല്‍പ്പിച്ചിട്ട് വീട്ടില്‍ തിരിച്ചെത്തി മൃതദേഹത്തിനൊപ്പം കിടന്നുറങ്ങി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
പിറ്റേന്ന് ജോലിക്ക് പോകുകയും തിരികെയെത്തി പ്രതി തന്നെ കൊലപാതക വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.