ചതുരത്തിന്റെ കഥ കേട്ടത് ഉള്ളില്‍ ഒരു പേടിയോടെയാണ്; അച്ചന്‍, അമ്മ, അനിയന്‍, നാട്ടുകാര്‍ ഇതെങ്ങനെ എടുക്കുമെന്ന് ചിന്തിച്ചു- സ്വാസിക

സ്വാസിക പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ചതുരം. സിനിമയിലെ പ്രധാന കഥാപാത്രമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നെന്നും അതാണ് ഈ സിനിമ തെരഞ്ഞെടുക്കാന്‍ കാരണമെന്നും തുറന്ന് പറയുകയാണ് താരം…

ചതുരത്തിന്റെ കഥ കേട്ടത് ഉള്ളില്‍ ഒരു പേടിയോടെയാണ്. അച്ചന്‍, അമ്മ, അനിയന്‍, നാട്ടുകാര്‍ ഇതെങ്ങനെ എടുക്കുമെന്ന് ചിന്തിച്ചു. എന്നാല്‍, 13 വര്‍ഷമായുള്ള എന്റെ കാത്തിരിപ്പാണ് ഈ സിനിമ. സിനിമയിലെ ഒരു പ്രധാന കഥാപാത്രമാകണമെന്ന ആഗ്രഹത്തോടെയാണ് ഈ മേഖലയിലേക്ക് വന്നത്. എന്നാല്‍, ചതുരത്തിലൂടെ ആ ആഗ്രഹം സാധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇത്രയും വര്‍ഷത്തിനു ശേഷം ഒരു സ്‌ട്രോങ് ക്യാരക്ടര്‍ കിട്ടുകയാണ്. പോസ്റ്ററില്‍ മെയിന്‍ ആയും ഞാന്‍ വരുന്നു. മുഴുവന്‍ സീനിലും അഭിനയിക്കുന്നു. ഇതൊക്കെയല്ലേ ഞാന്‍ ആഗ്രഹിച്ചത്.

ഒരു ഡയറക്ടര്‍ എന്നെ വിശ്വസിച്ച് ഒരു സിനിമ തരുമ്പോള്‍ ഞാന്‍ അതു വിട്ടു കളയേണ്ടതുണ്ടോ? എന്റെ അമ്മയേക്കാളും അച്ചനേക്കാളും എന്നെ വിശ്വസിച്ചത് സിദ്ധാര്‍ത്ഥ് ഭരതനാണ്.

എന്റെ വീട്ടുകാര്‍ക്ക് പോലും എന്നെ അത്ര വിശ്വാസമില്ലെന്നും ബിഹൈന്‍ഡ് ബുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സ്വാസിക പറയുന്നു.

Top