ഒരു കാലത്ത് മലയാളികളുടെ പ്രിയ നടിയായിരുന്ന മോഹിനി വളരെ കാലമായി സിനിമയില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. വേഷം എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ ഭാര്യയായി തിരിച്ചെത്തിയെങ്കിലും വീണ്ടും താരം അപ്രത്യക്ഷമായി. മലയാള സിനിമ മിസ് ചെയ്യാറുണ്ട്.
നല്ല ഒരു അവസരം കിട്ടിയാല്‍ വീണ്ടും തിരിച്ചു വരുമെന്നുമാണ് മോഹിനി ഇപ്പോള്‍ തുറന്നു പറയുന്നത്. സിനിമയില്‍ നിന്ന് വിട്ടു നിന്ന 13 വര്‍ഷം ഞാന്‍ വെറും നാലു മലയാളം സിനിമകള്‍ മാത്രമാണ് കണ്ടത്. എന്റെ ഭര്‍ത്താവ് മലയാള സിനിമ കാണുമ്പോള്‍ ഞാന്‍ അവിടുന്ന് എണീറ്റ് പോകും.
സിനിമ മാത്രമല്ല, കേരളത്തിലെ ജീവിതം തന്നെ എനിക്ക് മിസ് ചെയ്യാറുണ്ട്. നല്ല സിനിമ കിട്ടിയാല്‍ ഉറപ്പായും അതു ചെയ്യും. കല്യാണം കഴിഞ്ഞാല്‍ അഭിനയിക്കാന്‍ പറ്റില്ലെന്നൊക്കെ പറയുന്നത് വെറുതെയാണ്. എന്റെ മൂത്ത മകന്‍ വളര്‍ന്നു. ചെറിയ മകനും അങ്ങനെ തന്നെയാണ്. സിനിമയില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിയ സമയമാണ് ഇതെന്നു ഞാന്‍ കരുതുന്നു.
മലയാള ഭാഷ എന്റെ രക്തത്തിലുള്ളതാണ്. എന്റെ അമ്മൂമ്മ കോട്ടയംകാരിയാണ്. ഭര്‍ത്താവിന്റെ കുടുംബത്തിലെ ഭൂരിഭാഗം ആളുകളും കേരളത്തില്‍ തന്നെയുള്ളവരാണ്. അവരൊക്കെ മലയാളമാണ് സംസാരിക്കുന്നത്. അതുകൊണ്ട് ഞങ്ങള്‍ കൂടുതലും മലയാളത്തിലാണ് സംസാരിക്കാറുള്ളതെന്നും മോഹിനി പറയുന്നു.