തൊടുപുഴ: നഗരമധ്യത്തില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനധികൃതമായി പ്രവര്‍ത്തിച്ച മസാജ് സെന്ററില്‍ പോലീസ് റെയ്ഡ് നടത്തി.
മസാജ് ചെയ്യാനെത്തിയ മുട്ടം സ്വദേശികളായ യുവാക്കളും ജോലിക്കാരായ യുവതികളും ഉള്‍പ്പെടെ അഞ്ച് പേരെ പോലീസ് പിടികൂടി. ഇവിടെ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി പോലീസ് പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലാവ ബ്യൂട്ടി പാര്‍ലറില്‍ ഇന്നലെ ഉച്ചയോടെയാണ് ഡിെവെ.എസ്.പി എം.ആര്‍. മധു ബാബുവിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. ആറുമാസത്തിലധികമായി ലാവാ ബ്യൂട്ടിപാര്‍ലര്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥാപനത്തെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. മസാജിങ്ങിന് എത്തിയ മുട്ടം സ്വദേശികളായ രണ്ടുയുവാക്കളും ജോലിക്കാരായ വയനാട്, തിരുവനന്തപുരം സ്വദേശിനികളുമാണ് പിടിയിലായത്. സ്ഥാപനത്തിലെ ശുചീകരണത്തൊഴിലാളി ആലപ്പുഴ സ്വദേശിയായ യുവാവിനെയും പിടികൂടി. സ്ഥാപനത്തില്‍നിന്ന് മസാജിങ്ങിനായി ഈടാക്കിയ പണവും മസാജിന് ഉപയോഗിക്കുന്ന വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബ്യൂട്ടിപാര്‍ലറിന് മാത്രമുള്ള െലെസന്‍സിന്റെ മറവിലാണ് അനധികൃതമായി മസാജിങ് സെന്ററായി സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്.
കോട്ടയം കാണക്കാരി സ്വദേശി ടി.കെ. സന്തോഷാണ് സ്ഥാപന ഉടമയെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ അറിവോടെയാണ് മസാജിങ്ങെന്നും അനാശാസ്യപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായും പോലീസ് പറഞ്ഞു. സ്ഥാപന ഉടമക്കെതിരെയും നടപടി എടുക്കുമെന്ന് ഡിെവെ.എസ്.പി: എം.ആര്‍. മധു ബാബു വ്യക്തമാക്കി. ഡിെവെ.എസ്.പിയോടൊപ്പം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ഷംസുദ്ദീന്‍, എ.എസ്.ഐ ഉണ്ണികൃഷ്ണന്‍, സി.പി.ഒമാരായ ജയ്‌മോന്‍, ഹരീഷ്, തൊടുപുഴ എസ്.ഐ തോമസ്, സി.പി.ഒ മനു, വനിതാ സി.പി.ഒ സൗമ്യ കെ. മോഹന്‍, കെ. ശ്രീജ എന്നിവരുമുണ്ടായിരുന്നു.