കര്‍ണാടക: വിവാഹ സമയത്ത് യഥാര്‍ത്ഥ പ്രായം മറച്ചു വച്ചെന്ന യുവാവിന്റെ പരാതിയില്‍ കര്‍ണാടക ഹൈക്കോടതി വിവാഹ ബന്ധം റദ്ദാക്കി. ഇന്ത്യന്‍ വിവാഹമോചന നിയമത്തിലെ സെക്ഷന്‍ 18 പ്രകാരം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭര്‍ത്താവ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് അലോക് ആരാധെ, ജസ്റ്റിസ് വിജയകുമാര്‍ പാട്ടീല്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചു.
2014ലായിരുന്നു ഇവരുടെ വിവാഹം. ആ സമയത്ത് യുവതിക്ക് 36 വയസേ പ്രമായമുള്ളൂ എന്നായിരുന്നു അവരുടെ അമ്മയും സഹോദരനും ഉള്‍പ്പെടെ പറഞ്ഞിരുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജിക്കാരന്‍ വിവാഹത്തിന് സമ്മതിച്ചത്.
എന്നാല്‍, പിന്നീട് യുവതി രോഗബാധിതയാണെന്നും അവര്‍ക്ക് 41 വയസ് പ്രായമുണ്ടെന്നും ഹര്‍ജിക്കാരന്‍ അറിയുന്നത്.
പ്രായവും ആരോഗ്യ പ്രശ്‌നങ്ങളും മറച്ചു വച്ച് വിവാഹം നടത്തിയത് വഞ്ചനയും തെറ്റിദ്ധരിപ്പിക്കലുമാണ്. അതിനാല്‍ വിവാഹം അസാധുവായി പ്രധ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.