ശാവവഗംഗ: തമിഴ്‌നാട്ടിലെ ശിവഗംഗയില്‍ മദ്യപാന ശീലംകൊണ്ട് സാമ്പത്തികമായി കുടുംബം തകര്‍ന്നതിന് കാരണം മദ്യശാലയാണെന്ന തോന്നലില്‍
സ്ഥിരം മദ്യം മേടിക്കുന്ന കടയ്ക്ക് നേരെ മദ്യപിച്ച് ലക്കുകെട്ട് രാജേഷ് എന്ന യുവാവ് പെട്രോള്‍ ബോംബ് എറിഞ്ഞു. ആക്രമണത്തില്‍ മദ്യവില്‍പന ശാല ജീവനക്കാരന്‍ ഇളയന്‍കുടി സ്വദേശി അര്‍ജുനന്‍ പൊള്ളലേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ മരിച്ചു. പ്രതി രാജേഷും ഗുരുതര പൊള്ളലേറ്റ് ചികിത്സയിലാണ്.
ഇയാള്‍ക്കെതിരേ കാരക്കുടി പോലീസ് കൊലപാതകത്തിന് കേസെടുത്ത് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ശിവഗംഗയിലെ പല്ലാത്തൂരിലെ മദ്യവില്‍പന ശാലയ്ക്ക് നേരെ മാര്‍ച്ച് മൂന്നിന് രാത്രിയായിരുന്നു നേരെയായിരുന്നു ആക്രമണം.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അര്‍ജുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. കൂടാതെ അര്‍ജുന്റെ കുടുംബത്തിലെ അംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.