കാമുകിയെ  കബളിപ്പിക്കാൻ വ്യാജ മരണവാര്‍ത്ത; വിവാഹ വാഗ്ദാനം നൽകി പണം തട്ടിയെടുത്ത് മുങ്ങിയ കാമുകനെതിരെ പരാതിയുമായി യുവതി, കേസ് തള്ളി കോടതി

അബുദാബി: കാമുകിയെ കബളിപ്പിക്കാന്‍  മരണവാര്‍ത്ത വരെ വ്യാജമായുണ്ടാക്കിയെന്ന് ആരോപിച്ച് യുവാവിനെതിരെ കേസ്.

കാമുകിയില്‍ നിന്ന് 2,15,000 ദിര്‍ഹം കടം വാങ്ങിയ ശേഷമാണ് ഇയാള്‍ മരണ വാര്‍ത്ത പ്രചരിപ്പിച്ച് മുങ്ങിയതെന്നാണ് പരാതി. അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കോടതിയാണ് കഴിഞ്ഞ ദിവസം കേസില്‍ വിധി പറഞ്ഞത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താനും അറബ് യുവാവും പ്രണയത്തിലായിരുന്നുവെന്നും തന്നെ വിവാഹം ചെയ്യാമെന്ന് യുവാവ് സമ്മതിച്ചിരുന്നതായും ഹര്‍ജിയില്‍ യുവതി പറഞ്ഞു.

തനിക്ക് ക്യാന്‍സര്‍ രോഗമാണെന്നും വിദേശത്ത് പോയി ചികിത്സിക്കാന്‍ പണം വേണമെന്നും ഇയാള്‍ യുവതിയോട് പറഞ്ഞിരുന്നു. ഇതിന് പുറമെ നിരവധി സാമ്പത്തിക ബാധ്യതകളുടെ നിരത്തി. തിരിച്ചു തരുമെന്ന ഉറപ്പിന്മേല്‍ താന്‍ 2,15,000 ദിര്‍ഹം യുവാവിന് നല്‍കി. എന്നാല്‍, പണം കിട്ടിയതോടെ ഇയാള്‍‍ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നും മൊബൈല്‍ ഫോണ്‍ ഓഫാക്കി വെച്ചെന്നും പരാതിയില്‍ പറയുന്നു.

കുറേ നാൾ കഴിഞ്ഞ് യുവാവ് മരിച്ചെന്ന്  .   അയാളുടെ സഹോദരന്‍ യുവതിയെ അറിയിച്ചു. ഇത് വിശ്വസിച്ചെങ്കിലും പിന്നീട് ഒരിക്കല്‍ യുവാവിനെ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതോടെ എല്ലാം നാടകമായിരുന്നെന്ന് യുവതിക്ക് മനസിലായി. തന്നെ വിവാഹം ചെയ്യണമെന്നും പണം തിരികെ വേണമെന്നും അപ്പോള്‍ ആവശ്യപ്പെട്ടെങ്കിലും യുവാവ് നിരസിച്ചു.

ഇതോടെയാണ് അബുദാബി ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേറ്റീവ് കേസസ് കോടതിയില്‍ കേസ് ഫയല്‍ ചെയ്‍തത്. തന്റെ പക്കല്‍ നിന്ന് വാങ്ങിയ 2,15,000 ദിര്‍ഹം തിരികെ വേണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ പണം വാങ്ങിയെന്ന വാദം വിചാരണയില്‍ ഉടനീളം യുവാവ് നിഷേധിച്ചു.

ഇരുഭാഗത്തെയും വാദം കേട്ട ശേഷം യുവാവ് പണം വാങ്ങിയെന്നത് തെളിയിക്കാനാവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പരാതിക്കാരിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളുകയായിരുന്നു. യുവാവിന് നിയമ നടപടികള്‍ക്ക് ആവശ്യമായ പണവും പരാതിക്കാരി നല്‍കണമെന്ന് വിധിയില്‍ പറയുന്നു.

Top