പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി  വീട്ടിൽ  പ്രസവിച്ചു; പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി തിരച്ചിൽ

കുമളി:  കുമളിക്ക് സമീപം പതിനാറുകാരിയായ സ്കൂൾ വിദ്യാർത്ഥിനി  വീട്ടിൽ  പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പൊലീസ് തിരച്ചിൽ തുടങ്ങി. ഇരുവരും പ്രണയത്തിലായിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുട്ടി ​ഗർഭിണിയാണെന്നതിന്റെ സൂചനകളൊന്നും  ലഭിച്ചിരുന്നില്ല. ശാരീരികമായ അസ്വാസ്ഥ്യമുണ്ടെന്ന് കുട്ടി ഇന്നലെ വൈകിട്ട് മുതൽ പറയുന്നുണ്ട്.

പ്രാഥമികമായി കുട്ടിയോട് അന്വേഷിച്ചറിഞ്ഞതിൽ നിന്ന് കുട്ടിയോട് ഒപ്പം പഠിച്ചിരുന്നയാളാണ് പീഡിപ്പിച്ചിരുന്നതെന്ന് മനസ്സിലായി. ആൺകുട്ടിക്കും പ്രായപൂർത്തിയായിട്ടില്ല.

ഇരുവർക്കും പ്രായപൂർത്തിയാകാത്ത സാഹചര്യത്തിൽ പോക്സോ വകുപ്പുകളടക്കം ചുമത്തി കേസെടുക്കുന്നതിന് ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.

പെൺകുട്ടി പൂർണ ആരോ​ഗ്യവതിയാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്നാണ് പെൺകുട്ടിയുടെ  മൊഴി.  ഇത് പൊലീസ് പൂർണമായും  മുഖവിലയ്ക്കെടുക്കുന്നില്ല. മറ്റാരെങ്കിലും പെൺകുട്ടിയെ പീഡ‍ിപ്പിച്ചിട്ടുണ്ടോയെന്ന്   പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

Top