തെളിവില്ല; ഫീല്‍ഡ് ഓഫീസര്‍ തൊഴിലാളിയെ മാനഭംഗം ചെയ്ത കേസ്: പ്രതിയെ വെറുതെവിട്ടു

പത്തനംതിട്ട: തൊഴിലാളിയെ മാനഭംഗം ചെയ്തുവെന്ന കേസില്‍ പ്രതിയായ ഫീല്‍ഡ് ഓഫീസറെ കോടതി വെറുതെ വിട്ടു.

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ ളാഹ ഡിവിഷനിലെ ഫീല്‍ഡ് ഓഫീസര്‍ ഫിലിപ്പോസിനെയാണ് പെരുനാട് പോലീസ് 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തെളിവിന്റെ അഭാവത്താല്‍ അഡീഷണല്‍-2 സെഷന്‍സ് കോടതി ജഡ്ജ് പി.എസ്. െസെമ വെറുതെ വിട്ടത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുക്കള ജോലിക്കാരിയെ തൊഴിലുറപ്പ് പദ്ധതിക്ക് പറഞ്ഞുവിട്ട ശേഷമാണ് ക്വാര്‍ട്ടേഴ്‌സില്‍ വച്ച് തന്നെ പ്രതി പീഡിപ്പിച്ചതെന്ന യുവതിയുടെ മൊഴി അവിശ്വസനീയമാണെന്ന് പ്രതിഭാഗത്തിന്റെ വാദം ശരി വച്ചു കൊണ്ടാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.

അടുക്കള ജോലിക്കാരി വിചാരണാ വേളയില്‍ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. പ്രതിക്കുവേണ്ടി അഭിഭാഷകരായ വി. സുകു, ആര്‍. അനൂപ്, അനീഷ, സ്‌റ്റെഫി ലിസ മാത്യു എന്നിവര്‍ ഹാജരായി.

Top