അടിമാലി ആനച്ചാലിൽ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 22 പേര്‍ക്ക് പരുക്ക്

അടിമാലി: വിനോദസഞ്ചാരികള്‍ സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് 22 പേര്‍ക്ക് പരിക്ക്. എറണാകുളം പനങ്ങാട് ചെമ്മീന്‍ കെട്ടില്‍ ജോലി ചെയ്യുന്ന തൊഴിലാളി സ്ത്രീകളും കുടുംബാംഗങ്ങളും സഞ്ചരിച്ച ട്രാവലറാണ് ആനച്ചാല്‍ വണ്ടര്‍വാലി പാര്‍ക്കിന് സമീപം ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞത്.

ഡ്രൈവര്‍ പാങ്ങാട് ഞാവതടത്തില്‍ സുധന്‍ (56), യാത്രക്കാരായിരുന്ന ചാത്തമ്മ സ്വദേശികളായ രമണി വേലായുധന്‍ (61), പി.കെ ശാന്ത (64), അശോകന്‍ (58), സുശീല (50), സീനത്ത് (56), കുഞ്ഞുപെണ്ണ് (70), വത്സല (45), ഇന്ദിര (47), കുമാരി (56), സീനത്ത് (55), സുലേഖാ (57), സുലേതയുടെ കൊച്ചുമകള്‍ ശ്രീലക്ഷ്മി (7), പി.എ. രാധ (57), പനങ്ങാട് സ്വദേശികളായ പച്ച (68), അനാമിക (15), അഖില (11), ആയുഷ് (4), ലീല (69), ബുഷറ (55), സൂര്യ (38) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യാഴാഴ്ച രാവിലെയാണ് സംഘം മൂന്നാര്‍ സന്ദര്‍ശനത്തിനായി എത്തിയത്. ഇതിനുശേഷം െവെകിട്ടോടെ എറണാകുളത്തേക്ക് മടങ്ങുംവഴിയാണ് വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടത്. ഉടന്‍ ഡ്രൈവര്‍ നടത്തിയ സമയോചിതമായ ഇടപെടല്‍ വലിയ ദുരന്തം ഒഴിവാക്കി.

Top