ചെറുതോണി: മുരിക്കാശേരി ചിന്നാര്‍ നിരപ്പ് സ്വദേശികളായ പുല്ലാട്ട് സിബി (57), അമ്പാട്ട് ഷിന്റോ (44) എന്നിവരെ വില്‍പനയ്ക്ക് സൂക്ഷിച്ച നാലുകിലോ കഞ്ചാവുമായി പോലീസ് പിടികൂടി.
പ്രതികളിലൊരാളായ സിബി സി.പി.എം. ഇരുമലക്കപ്പ് കാപ്പുഴി ബ്രാഞ്ച് സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗവുമാണ് ജില്ലാ പോലീസ് മേധാവിയുടെ ഡിഫന്‍സ് ടീമാണ് ഇവരെ പിടികൂടിയത്.
നാലുകിലോ ഉണക്ക കഞ്ചാവുമായി ചിന്നാര്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു പ്രതികള്‍. പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമച്ചെങ്കിലും ഇരുവരേയും പിടികൂടി. മുരിക്കാശേരി എസ്.എച്ച്. ഒ എന്‍.എസ് റോയിയുടെ നേതൃത്വത്തില്‍ എസ്. ഐ സി.ടി ജിജി, എ.എസ്.ഐ മാരായ പി.ഡി. സേവ്യര്‍, ഡെജി വര്‍ഗീസ്, എസ്.സി.പി.ഒ മാരായ മാത്യു തോമസ്, ശ്രീജിത്ത് ശ്രീകുമാര്‍, സി.പി.ഒ ധന്യ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.