സെക്കന്തരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ ഷോപ്പിങ് മാൾ കോംപ്ലക്സിലുണ്ടായ വൻ തീപിടിത്തത്തിൽ ആറു മരണം.
നാലു സ്ത്രീകളടക്കം ആറു പേരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരയോടെ സ്വപ്നലോക് കോംപ്ലക്സിൻ്റെ ഏഴ്, എട്ടു നിലകളിലാണ് തീപിടിത്തമുണ്ടായത്. 12 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. നാലു ഫയർ എൻജിൻ അടക്കമുള്ള വാഹനങ്ങളും നിരവധി ഉദ്യോഗസ്ഥരും എത്തി നാലു മണിക്കൂറോളം നടത്തിയ പരിശ്രമത്തിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
എട്ടു നിലകളുള്ള കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽനിന്നാണ് തീ ഉയർന്നത്. അതിവേഗം തന്നെ മുകളിലത്തെ നിലകളിലേക്കും തീ വ്യാപിക്കുകയായിരുന്നു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ 11 മണിയോടെ തീ നിയന്ത്രണത്തിലാക്കി.