പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; ഞീഴൂർ സ്വദേശിയ്ക്ക് 25 വർഷം കഠിന തടവും 70000 രൂപ പിഴയും

കടുത്തുരുത്തി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഞീഴൂർ സ്വദേശിയ്ക്ക് 25 വർഷം കഠിന തടവും 70000 രൂപ പിഴയും.

ഞീഴൂർ മരങ്ങോലിൽ കരയിൽ ചക്കരക്കുഴി ഭാഗത്ത് എഴുപറയിൽ വീട്ടിൽ മത്തായി (55)യെയാണ് കോട്ടയം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി ടിറ്റി ജോർജ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നു വകുപ്പുകളിലായി രണ്ടര വർഷം കഠിന തടവും അനുഭവിക്കാൻ കോടതി വിധിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2017 ജൂൺ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതിയായ മത്തായി ആൺകുട്ടിയെ വീട്ടിൽ ആരുമില്ലാത്ത സമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. 2017 ഏപ്രിൽ ആറിന് കുട്ടിയെയുമായി വയനാട്ടിലേയ്ക്ക് പ്രതി പോകുകയായിരുന്നു.

തുടർന്ന് ഇവിടെ എത്തിച്ച് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. ഇതു സംബന്ധിച്ചു മാതാപിതാക്കൾ പരാതിപ്പെടുകയും, കടുത്തുരുത്തി എസ്‌ഐ ആയിരുന്നു കെ.പി ടോംസൺ കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.

കേസ് പരിഗണിച്ച കോടതി പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. പോക്‌സോ നിമയത്തിലെ ആറ് ആർ/ഡബ്യു 5(1), ഇന്ത്യൻ ശിക്ഷാ നിയമം 377 എന്നീ വകുപ്പുകൾ പ്രകാരം പത്തു വർഷം വീതം കഠിനതടവും, 25000 രൂപ പിഴയുമാണ് ശിക്ഷിച്ചിരിക്കുന്നത്.

ഇത് കൂടാതെ ഇന്ത്യൻ ശിക്ഷാ നിയമം 363 വകുപ്പ് പ്രകാരം അഞ്ചു വർഷം കഠിന തടവിനും 2000 രൂപ പിഴ അടയക്കാനും ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പോൾ കെ.എബ്രഹാം കോടതിയിൽ ഹാജരായി.

Top