പെട്ടെന്ന് പ്രായമായതായി തോന്നിയോ?പ്രായം കുറച്ചാലോ….

ചുളിവു വീണ ചര്‍മ്മവും നര പടര്‍ന്ന മുടിയും ക്ഷീണിച്ച കണ്ണുകളുമൊക്കെ എല്ലാവര്‍ക്കുമൊരു ആശങ്കയാണ്. അകാലത്തില്‍ തന്നെ വാര്‍ധക്യമാകുന്ന സാഹചര്യം അതിജീവിക്കുക തന്നെ എല്ലാവര്‍ക്കും പ്രയാസമാണ്.

ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാന്‍ വേണ്ടി പല വഴിക്ക് ഓട്ടമായി പിന്നെ. പക്ഷെ, ഒറ്റയടിക്ക് ഇതൊന്നും നേടിയെടുക്കാന്‍ കഴിയുകയില്ല. ആരോഗ്യമുള്ള ശരീരത്തിനും മനസിനും രണ്ട് തരം ചികിത്സാ രീതികളാണ് വേണ്ടത്. എന്നാല്‍, ദിനചര്യയിലും ആരോഗ്യത്തിലും നന്നായി ശ്രദ്ധിച്ചാല്‍ യുവത്വം എല്ലായ്പ്പോഴും നിലനിര്‍ത്താന്‍ കഴിയും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിക്ക ആളുകളും രാവിലെ വളരെ താമസിച്ച് എഴുന്നേല്‍ക്കുന്നതും ഉച്ചവരെ കിടന്നുറങ്ങുന്നതുമൊക്കെ ശീലമാക്കിയരാണ് നമ്മളില്‍ പലരും. ഇങ്ങനെയുള്ളവരില്‍ ആ ദിവസം മുഴുവന്‍ ക്ഷീണം നില്‍ക്കുകയും വാടിത്തളര്‍ന്നു നടക്കുകയും ചെയ്യും.

എന്നാല്‍, സൂര്യന്‍ ഉദിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പേ ഉണരാന്‍ ശ്രമിക്കുന്നതാണ് ആരോഗ്യത്തിനും ഉന്മേഷത്തിനും ഉത്തമമായുള്ളത്. അതിരാവിലെ ഉണരുകയും കുളിക്കുകയും ചെയ്യുന്നതാണ് ഏറെ ഉത്തമം. തലേ ദിവസം കഴിച്ച ഭക്ഷണം ലഘുവായല്ലെങ്കില്‍ ഉണരാന്‍ വളരെ വൈകും. ആഹാരം ദഹിച്ചെങ്കില്‍ മാത്രമേ ബ്രഹ്മമൂഹൂര്‍ത്തത്തില്‍ ഉണരാന്‍ കഴിയൂ.

രാവിലെ കുളിക്കുന്നത് ശരീരശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ അതിപ്രധാനമാണ്. പല്ലു തേക്കുന്നത് നീട്ടി വയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യരുത്.

പല്ലിന്റെ ഇനാമിലിനു കേടു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കട്ടി കൂടിയ ബ്രഷ്, ഉപ്പ്, കരി എന്നിവയൊക്കെ ഉപയോഗിച്ച് പല്ലു തേക്കരുത്. പല്ല് തേച്ചതിനു ശേഷം നാവ് വൃത്തിയാക്കണം. മല മൂത്ര വിസര്‍ജ്യത്തിന് ശേഷം എണ്ണ തേച്ച് കുളിക്കുന്നത് വളരെ നല്ലതാണ്.

അനാവശ്യമായി ഓരോന്ന് ചിന്തിച്ച് കൂട്ടുന്നത് ഒഴിവാക്കണം. മനസിനെ ശാന്തമാക്കി വയ്ക്കണം. വിവേഷപൂര്‍വ്വമായ പ്രവൃത്തി, ധൈര്യം, ആത്മവിശ്വാസം എന്നിവ അത്യാവശ്യമാണ്.

തുറന്ന മനസോടെ മറ്റുള്ളവരോട് പെരുമാറാനും സ്‌നേഹവും അനുകമ്പയും സ്വഭാവത്തില്‍ കരുതേണ്ടതുമാണ്.ദാ ഹവും വിശപ്പും അധികം നേരം നീട്ടിക്കൊണ്ടു പോകരുത്. ശരിയായി ഉറങ്ങാതിരിക്കുന്നതും ആപത്താണ്. തുമ്മല്‍, കണ്ണുനീര്‍, ഛര്‍ദ്ദി, ദാഹം, വിശപ്പ്, ചുമ, ഉറക്കം, കോട്ടുവാ, മലം, മൂത്രം,അധോവായൂ ഇവയൊന്നും അധികനേരം തടഞ്ഞു നിര്‍ത്തരുത്.

വയര്‍ നിറയെ ആഹാരം കഴിക്കരുത്. മത്സ്യം, തൈര്, പാല്‍ എന്നിങ്ങനെയുള്ള വിരുദ്ധാഹാരങ്ങള്‍ ഒഴിവാക്കണം. ഇതിന്റെ ദോഷ ഫലങ്ങള്‍ പിന്നീട് ശരീരത്തെ ബാധിക്കൂ.

രാവിലത്തെ ഭക്ഷണം ഒമ്പത് മണിക്ക് മുമ്പും രാവിലത്തെ ഭക്ഷണം എട്ടു മണിക്കെങ്കിലും കഴിക്കണം. ഭക്ഷണത്തിനുശേഷം രണ്ടു മണിക്കൂര്‍ ഇടവേളയ്ക്ക് ശേഷമേ കിടക്കാവൂ.

വ്യായാമവും മിതഭക്ഷണവുമാണ് ആരോഗ്യത്തിന് എപ്പോഴും അഭികാമ്യമായുള്ളത്. ശരിയായ വ്യായാമം ശരീരത്തിന് ഉണര്‍വും ഉന്മേഷവും നല്‍കും. ഇത് ദഹനശേഷി വര്‍ധിപ്പിക്കുകയും അനാവശ്യമായ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. എന്നാല്‍, വ്യായാമം അധികമാകുന്നതും ആപത്താണ്.

Top