പ്രാർത്ഥിക്കാനെത്തിയ ​ വി​ദ്യാ​ർ​ത്ഥിനി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം, അശ്ലീല സന്ദേശം, യുവതികൾക്ക്  ഭീഷണി, സൈ​ബ​ർ ക്രൈം; വീടുകയറി ആക്രമണത്തിന് പരാതി കൊടുത്ത വൈദികനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ദേ​വാ​ല​യ​ത്തി​ൽ പ്രാ​ർ​ഥ​ന​ക്കെ​ത്തി​യ നേ​ഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്ന പ​രാ​തി​യി​ൽ വൈ​ദി​ക​നെ​തി​രെ സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് കേ​സെ​ടു​ത്തു.

കൊ​ല്ല​ങ്കോ​ട് ഫാ​ത്തി​മ ന​ഗ​ർ സ്വ​ദേ​ശി ബെ​ന​ഡി​ക്ട് ആ​ന്റോ (29)ക്കെ​തി​രെ​യാ​ണ് ന​ട​പ​ടി. ത​ക്ക​ല പ്ലാ​ങ്കാ​ല​വി​ള​യി​ൽ വൈ​ദി​ക​നാ​ണ്​ ബെനഡിക്ട് ആന്റോ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പേ​ച്ചി​പ്പാ​റ​യി​ൽ വൈ​ദി​ക​നാ​യി​രു​ന്ന സ​മ​യ​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.  അ​ടു​ത്തി​ടെ വൈ​ദി​ക​നും ഏ​താ​നും സ്ത്രീ​ക​ളും ഒ​ന്നി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും മ​റ്റും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ്​ വൈദികൻ അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന് നേഴ്സി​ങ്​ വി​ദ്യാ​ർ​ഥി​നി നാ​ഗ​ർ​കോ​വി​ൽ എ​സ്.​പി ഓ​ഫി​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

കഴിഞ്ഞ ദിവസം വൈദികന്‍റെ വീട്ടിലെത്തി ഒരു സംഘം യുവാക്കൾ ആക്രമണം നടത്തി വൈദികന്‍റെ പേഴ്‌സണല്‍ ലാപ്‌ടോപ്പും മൊബൈല്‍ഫോണും എടുത്തു കൊണ്ടുപോയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വൈദികൻ നൽകിയ പരാതിയില്‍ പൊലീസ് നിയമ വിദ്യാർഥിയായ യുവാവിനെ പിടികൂടിയിരുന്നു.

യുവാവിൻ്റെ സഹപാഠിക്ക് ബെനഡിക്ട് ആന്‍റോ രാത്രിയില്‍ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയയ്ക്കാറുണ്ടായിരുന്നു എന്നും ഇതിന് താക്കീത് നൽകാനാണ് യുവാവും സുഹൃത്തുകളും വൈദികൻ്റെ വീട്ടില്‍ എത്തിയത്. ഇയാളുടെ പക്കലുള്ള ചിത്രങ്ങൾ കാട്ടി യുവതികളെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവാക്കൾക്ക് വിവരം ലഭിച്ചിരുന്നു. അതിനാണ്  വൈദികൻ്റെ ലാപ്ടോപ്പും മൊബൈലും കൊണ്ടുപോയതെന്നാണ് യുവാക്കളുടെ മൊഴി.

വൈദികനെതിരെയുള്ള തെളിവുകൾ ഇവർ പൊലീസിന് കൈമാറിയിട്ടുണ്ട്. വൈ​ദി​ക​നെ​തി​രെ വേ​റെ​യും പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണ​ത്തി​ന്​ പ്ര​ത്യേ​ക പൊ​ലീ​സ് വി​ഭാ​ഗ​ത്തെ ചു​മ​ത​ല​പ്പെ​ടു​ത്തി.

Top