തമിഴ്നാട്ടിൽ കാറും തടിലോറിയും കൂട്ടിയിടിച്ച് ആറു മരണം; മൂന്നു പേർക്ക് ഗുരുതര പരിക്ക്

ട്രിച്ചി: തമിഴ്നാട്ടിലെ ട്രിച്ചിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ആറു മരണം. ട്രിച്ചി-നാമക്കൽ റോഡിൽ തിരുവാസിയിൽ ഇന്ന് പുലർച്ചെ അപകടമുണ്ടായത്.  അപകടത്തിൽ മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു.

തടിയുമായി നാമക്കല്ലിലേക്കു പോകുകയായിരുന്ന ലോറിയും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുത്തുസ്വാമി (58), ജി തവണ ശ്രീ (10), സന്തോഷ് കുമാർ (31), പി ആനന്ദായി (57), തിരുമൂർത്തി (43) കാർ ഡ്രൈവർ സന്തോഷ് കുമാർ (31) എന്നിവരാണ് മരിച്ചത്.

ജി ശകുന്തള (36), ധൻപാൽ (36), പി മുരുഗൻ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ട്രിച്ചിയിലെ മഹാത്മാ ഗാന്ധി മെമ്മോറിയൻ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സേലം ജില്ലയിലെ എടപ്പാടിയിൽനിന്നു തഞ്ചാവൂർ ജില്ലയിലെ കുംഭകോണത്തുള്ള ക്ഷേത്രത്തിലേക്കു പോകെവെയാണ് അപകടമുണ്ടായത്.

Top