വിവാഹ വാഗ്ദാനം നൽകി പീഡനം, അനുവാദമില്ലാതെ സ്വകാര്യ വീഡിയോ പകർത്തി മാതാപിതാക്കൾക്ക് അയച്ചു, രേഖകൾ പിടിച്ചുവച്ച് ഭീഷണി; ലിവ് ഇൻ പങ്കാളിക്കെതിരെ പരാതിയുമായി യുവതി

ദില്ലി: ലിവ് ഇൻ പങ്കാളി ബലാത്സംഗം ചെയ്യുകയും സമ്മതമില്ലാതെ സ്വകാര്യ വീഡിയോകളും ചിത്രീകരിക്കുകയും ചെയ്തെന്ന പരാതിയുമായി യുവതി. ഗുരുഗ്രാമിലാണ് സംഭവം.

ദില്ലി സ്വദേശിയായ 26 കാരിയാണ് കൂടെ താമസിക്കുന്ന യുവാവിനെതിരെ പരാതിയുമായി എത്തിയത്. യുവാവ് തന്റെ നിയമപരമായ രേഖകൾ പിടിച്ചു വച്ചിരിക്കുകയാണെന്നും തിരികെ നൽകുന്നില്ലെന്നും യുവതി ആരോപിച്ചു.   സ്വകാര്യ ഫോട്ടോകൾ മാതാപിതാക്കൾക്ക് അയച്ചുകൊടുത്തതോടെയാണ് യുവതി പരാതി നൽകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രതിയായ അമുൽ താക്കൂറിനൊപ്പം ലിവ്-ഇൻ ബന്ധത്തിലാണ് താൻ താമസിക്കുന്നതെന്നും 2022 മെയിലാണ് യുവാവുമായി പരിചയപ്പെട്ടതെന്നും യുവതി പറഞ്ഞു.

വിവാഹ വാ​ഗ്ദാനം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിന്റെ  വീഡിയോ സമ്മതമില്ലാതെ ചിത്രീകരിച്ചു. ഈ ഫോട്ടോകളും വീഡിയോകളും നിർമിച്ച് ഭീഷണിപ്പെടുത്തി. വിസമ്മതിച്ചപ്പോൾ  ഫോട്ടോകൾ  മാതാപിതാക്കൾക്ക് അയച്ച് ഭീഷണിപ്പെടുത്തി. അവരെ വെടിവച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പരാതി പരിശോധിച്ച്  നടപടിയെടുക്കുമെന്നു പോലീസ് പറഞ്ഞു.

Top