വനിതാ ജീവനക്കാര്‍ക്ക് കുഞ്ഞ് ജനിച്ച ശേഷവും പ്രസവ അവധിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി 

അലഹാബാദ്: ഒരു കുട്ടി പ്രസവിച്ച ശേഷവും ഒരു വനിതാ ജീവനക്കാരിക്ക് പ്രസവാവധിക്ക് അര്‍ഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി.

അധ്യാപികയുടെ ഹര്‍ജി സ്വീകരിച്ചാണ് ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവയുടെ നിര്‍ദ്ദേശം. കുട്ടി ജനിച്ചെന്ന് കരുതി ആ കാരണത്താല്‍ പ്രസാവവധിയുടെ ആനുകൂല്യം നിഷേധിക്കാനാകില്ല. അവള്‍ക്ക് ശിശു സംരക്ഷണ സമിതിയുടെ അവധി എടുക്കാനുള്ള അവസരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസവാവധിയും ശിശു സംരക്ഷണ അവധിയും വ്യത്യസ്ത വ്യത്യസ്ഥ ആനുകൂല്യങ്ങളൊന്നും നിഷേധിക്കാനാകില്ല. സ്ത്രീക്ക് ശിശു സംരക്ഷണ സമിതി അവധി എടുക്കാനുള്ള അവസരവുമുണ്ട്. പ്രസവാവധിയും ശിശു സംരക്ഷണ അവധിയും വ്യത്യസ്ഥ ആനുകൂല്യങ്ങളാണ് അവയുടെ ഉദ്ദേശ്യങ്ങളും വ്യത്യസ്തമാണ്.

വനിതാ ജീവനക്കാര്‍ക്ക് ഈ രണ്ട് ആനുകൂല്യങ്ങളും ലഭിക്കാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടി ജനിച്ച ശേഷവും അവധി എടുക്കാമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.

ഹര്‍ജിക്കാരി ഏറ്റയിലെ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ക്ക് മുന്നില്‍ പ്രസാവവധിക്ക് അപേക്ഷിച്ചിരുന്നു. 2022 നവംബര്‍ 14ന് കുട്ടി ജനിച്ചെന്ന കാരണത്താല്‍ ബി.എസ്.എ. അവധി നിഷേധിച്ചിരുന്നു.

Top