യുവാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരിയും പങ്കാളിയും പിടിയിൽ; കൊടുംക്രൂരത സഹോദരൻ ബന്ധത്തെ എതിർത്തുണ്ടായ വാക്കുതർക്കത്തിൽ

ബെംഗളൂരു: യുവാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ 8 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍.

കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ലിംഗരാജു സിദ്ധപ്പ പൂജാരിയെന്നയാളാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്.  ഇയാളുടെ സഹോദരിയും പങ്കാളിയുമാണ്  അറസ്റ്റിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

2015ലാണ് സംഭവം. ജിഗാനിയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും മൂന്നു ബാഗുകളിലായി  കഷ്ണങ്ങളാക്കിയ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.  തല ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ പലയിടത്ത് നിന്നാണ് പോലീസ് കണ്ടെത്തിയത്. ഇതോടെ അന്വേഷണം വഴിമുട്ടി.

അന്വേഷണത്തിനൊടുവില്‍ കൊല്ലപ്പെട്ട ലിംഗരാജുവിന്റെ സഹോദരി ഭാഗ്യശ്രീയും പങ്കാളി ശിവപുത്രനുമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തി.

കോളേജ് കാലം മുതല്‍ അടുപ്പത്തിലായിരുന്നു ഭാഗ്യശ്രീയും ശിവപുത്രയും. എന്നാല്‍ ഇരുവരുടെയും കുടുംബങ്ങള്‍ ബന്ധത്തെ എതിര്‍ത്തതോടെ രണ്ടുപേരും ബെംഗളൂരുവില്‍ വീട് വാടകയ്ക്ക് എടുത്ത് ഒരുമിച്ച് താമസിച്ചു.

ഇതിനിടെ ഭാഗ്യശ്രീയെ തേടിയെത്തിയ സഹോദരന്‍ ലിംഗരാജു ഇരുവരും ഒരുമിച്ച് താമസിക്കുന്ന വാടക വീട്ടിലെത്തി വഴക്കുണ്ടാക്കി.  തര്‍ക്കത്തിനൊടുവില്‍ ശിവപുത്രയും ഭാഗ്യശ്രീയും ചേര്‍ന്ന് ലിംഗരാജുവിനെ കൊലപ്പെടുത്തി  മൃതദേഹം വെട്ടിനുറുക്കി 3 ബാഗുകളിലാക്കി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് പിന്നാലെ പ്രതികൾ നാട് വിടുകയും ചെയ്തു.

പുതിയ പേരുകള്‍ സ്വീകരിച്ച് വ്യാജ രേഖകളുണ്ടാക്കി മഹാരാഷ്ട്രയിലെ നാസിക്കില്‍ താമസിച്ച ഇരുവരെ ക്കുറിച്ചും വിവരം ലഭിച്ച  പോലീസ് ഇവിടെയെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

Top