തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ചങ്ങരംകുളം കോലിക്കരയിലെ തൃശൂർ കുറ്റിപ്പുറം സംസ്ഥാന പാതയിൽ മോട്ടോർ സൈക്കിളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു.

കോലിക്കര സ്വദേശികളായ നൂലിയിൽ മജീദിന്റെ മകൻ അൽത്താഫ് (24), വടക്കത്തുവളപ്പിൽ ബാവയുടെ മകൻ ഫാസിൽ (36) എന്നിവരാണ് മരിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒതളൂരിലെ ഉത്സവം കഴിഞ്ഞു മടങ്ങി വരുന്ന യുവാക്കളുടെ ബൈക്കിന് പുറകിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. കുന്നംകുളം പെരുമ്പിലാവ് സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽ പെട്ടത്.

ഞായറാഴ്ച രാത്രി 11 നാണ് സംഭവം. ഇരുവരുടേയും മൃതദേഹം ചങ്ങരംകുളം സൺറൈസ് ഹോസ്പിറ്റലിലെ മോർച്ചറിയിൽ.

 

Top