ലഹരി ഉപയോഗിക്കുന്നതും വിൽക്കുന്നതും വീട്ടിൽ അറിയിച്ചത് വൈരാഗ്യമായി; മധ്യവയസ്കനെ വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിച്ച് യുവാവ്

പഴയങ്ങാടി: പുതിയങ്ങാടി മൊട്ടാമ്പ്രത്ത് വച്ച് മധ്യവയസ്കന് കുത്തേറ്റു. മൊട്ടാമ്പ്രത്തെ വീട്ടിൽ നിന്ന് പുറത്തേക്ക് പോകുകയായിരുന്ന ചാപ്പയിൽ അഷറഫി (47 )നെ വഴിയിൽ തടഞ്ഞു നിർത്തി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തിൽ ചൂട്ടാട് ഏരിപ്രത്തെ ബൈത്തുറഹ്മയിലെ താമസക്കാരനായ കെഎം ഇജാസി (26) നെ പോലീസ് അറസ്റ്റ് ചെയ്തു.  ഞായറാഴ്ച്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇജാസ്‌  നാളുകളായി ലഹരി വസ്തുകൾ ഉപയോഗിക്കുകയും രഹസ്യമായി വില്പന നടത്തുന്നുണ്ടെന്നും വീട്ടിൽ അറിയിച്ച വൈരാഗ്യത്തിലാണ് പ്രതി അഷ്‌റഫിനെ ആക്രമിച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

പഴയങ്ങാടി പോലീസ് ഇൻസ്‌പെക്ടർ ടി.എൻ. സന്തോഷ് കുമാറും സംഘവുമാണ് താമസ സ്ഥലത്ത് നിന്ന് പ്രതിയെ പിടികൂടിയത്.

Top