സ്വന്തം പറമ്പിൽ വേസ്റ്റ് കത്തിച്ചു; അടുത്ത പറമ്പിലേക്ക് തീ ആളിപ്പടർന്നു, പരിഭ്രാന്തിയിൽ മധ്യവയസ്കൻ കുഴഞ്ഞു വീണു മരിച്ചു

തൃശൂർ: തൃശൂരിലെ ചേർപ്പിൽ ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു. പൂത്തറക്കൽ സ്വദേശി വേലായുധ (59) നാണ് മരിച്ചത്.

സ്വന്തം പറമ്പിലിട്ടു പഴയ സാധനങ്ങൾ കത്തിച്ചപ്പോൾ തീ സമീപത്തെ പറമ്പിലേക്ക് ആളുന്നതു കണ്ടു വേലായുധൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞായറാഴ്ച രാവിലെ 10നാണ് സംഭവം. പുതിയ വീട് പൂർത്തിയാക്കിയതിൻ്റെ ബാക്കിവന്ന അവശിഷ്ടങ്ങൾ വേലായുധൻ സ്വന്തം പറമ്പിലിട്ടു കത്തിക്കുകയായിരുന്നു.

ഇതിനിടെ, തീ തൊട്ടടുത്ത പറമ്പിലെ കാടുപിടിച്ച സ്ഥലത്തേക്ക് പടർന്നു. തീ ആളിപ്പടരുന്നതു കണ്ട വേലായുധൻ നിലവിളിച്ചു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു.

സംഭവം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ വേലായുധനെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

നാട്ടുകാരാണ് സ്ഥലത്തെ തീയണച്ചത്. സംഭവസ്ഥലത്തേക്ക് ഫയർ ഫോഴ്സും എത്തിയിരുന്നു. പുകയെത്തുടർന്നുണ്ടായ ശ്വാസതടസമോ ഹൃദയസ്തംഭനമോ ആകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.

 

Top