ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മിഷനും സുപ്രീംകോടതി രൂപവത്കരിച്ച മേല്‍നോട്ട സമിതിയും. സുപ്രീംകോടതി ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
2022 മേയ് 9നാണ് മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് പരിശോധനയ്ക്കായി സന്ദര്‍ശിച്ചത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
അണക്കെട്ടിന് കാര്യമായ പ്രശ്‌നങ്ങളുള്ളതായി മേല്‍നോട്ട സമിതിയുടെ ശ്രദ്ധയില്‍ ആരും പെടുത്തിയിട്ടില്ലെന്നും സുരക്ഷയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ മേല്‍നോട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിലുണ്ട്.
ഈ മാസം 27ന് മേല്‍നോട്ട സമിതി അണക്കെട്ട് സന്ദര്‍ശിച്ച് 28ന് യോഗം ചേരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.