തിരുവനന്തപുരം: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പുഴുവരിച്ച മത്സ്യം പിടികൂടി.
തമിഴ്‌നാട് മുട്ടത്ത് നിന്ന് ആലുവയിലേക്ക് കൊണ്ടു പോകുന്ന രണ്ട് കണ്ടയ്‌നര്‍ മീനാണ് അമരവിള എക്‌സൈസ് പിടികൂടിയത്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
വാഹന പരിശോധനയ്ക്കിടയില്‍ കണ്ടെയ്‌നറിന്‍റെ ഡോര്‍ തുറന്നപ്പോഴാണ് പുഴുവരിച്ച മത്സ്യം കണ്ടത്. ഡ്രൈവര്‍മാരായ മുട്ടം സ്വദേശികളായ പ്രകാശ്, വിനോദ് എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. കേ രളത്തിലേക്ക് വില്‍പ്പനക്കെത്തിച്ചതാണ് മീനെന്ന് ഇവര്‍ പറഞ്ഞു.
ഫുഡ് ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി വാഹനം തമിഴ്‌നാട്ടിലേക്ക് തിരികെ വിട്ടു. മീന്‍ നശിപ്പിക്കാതെ തമിഴ്‌നാട്ടിലേക്ക് വിട്ടയച്ചതില്‍ വ്യാപക പ്രതിഷേധത്തിന് കാരണമായി.