ബന്ധത്തിൽ നിന്നു പിന്മാറിയ വൈരാഗ്യത്തിൽ സ്വകാര്യ വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്ന  കാമുകന്റെ ഭീഷണി; വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവ് പിടിയിൽ

കൊല്ലം: ചടയമംഗലത്ത് പ്ലസ്ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ യുവാവ് പിടിയിൽ.

പെൺകുട്ടിയുടെ സുഹൃത്തായ പോരേടം സ്വദേശി പ്രവീണിനെയാണ്  ചടയമംഗലത്ത് വച്ച് അറസ്റ്റ് ചെയ്തത്. സ്വകാര്യ വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്  പെൺകുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അറസ്റ്റിലായ പ്രവീണും പെൺകുട്ടിയും  രണ്ടുവർഷമായി സൗഹൃദത്തിലായിരുന്നു. എന്നാൽ, പിന്നീട് പെൺകുട്ടി ഇതിൽനിന്നു പിന്മാറി. തുടർന്ന് യുവാവ് പെൺകുട്ടിയെ നിരന്തരം ഫോണിലൂടെയും നേരിട്ടും ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ യുവാവിനെ വിലക്കുകയും ചെയ്തിരുന്നു. എന്നാൽ,  വാട്സാപ്പ് സന്ദേശങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതിൽ  മാനസിക സമ്മർദ്ദത്തിലായ പെൺകുട്ടി ആത്മഹത്യ  യുവാവിനെതിരെ പോക്സോ, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Top