ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ; ഒന്നാം പ്രതി ഉൾപ്പെടെ അഞ്ചു പേർ ഒളിവിൽ

തൃശൂർ: ചേർപ്പ് സദാചാര കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. കോട്ടം സ്വദേശി ഡിനോൺ ആണ് അറസ്റ്റിലായത്.

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോഴാണ് ഇയാൾ  പിടിയിലായത്. ഒന്നാംപ്രതി രാഹുൽ ഉൾപ്പെടെ അഞ്ച് പേർ ഇപ്പോഴും ഒളിവിലാണ്. വിഷ്ണു, വിജിത്, ചിഞ്ചു, രാഹുൽ, അഭിലാഷ് എന്നിവരാണ് പിടിയിലാകാനുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാഹുൽ, അഭിലാഷ് എന്നിവർ വിദേശത്തേക്ക് കടന്നു എന്നാണ്  വിവരം.  വിഷ്ണു, വിജിത് എന്നിവർ ഒഡീഷയിലെ ബന്ധുവീടുകളിൽ ഒളിവിൽ താമസിക്കുന്നു എന്നുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ചുപേർ  നേരത്തെ പിടിയിലായിരുന്നു.  മൂന്നുപേരെ അറസ്റ്റ് ചെയ്തത് ഉത്തരാഖണ്ഡ‍ിൽ നിന്നാണ്. അവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ പൊലീസ് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോ​ഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘങ്ങളാണ് ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്നത്.

Top