കെട്ടിട നിർമ്മാണ സ്ഥലത്ത് അതിക്രമം,  അന്വേഷിക്കാൻ എത്തിയ എസ്. ഐക്കും പോലീസുകാരനും മർദ്ദനം; കാപ്പാ കേസ് പ്രതി  ഉൾപ്പെടെ അറസ്റ്റിൽ

പത്തനംതിട്ട: കെട്ടിട നിർമ്മാണ സ്ഥലത്ത് അതിക്രമം. അന്വേഷിക്കാൻ എത്തിയ എസ്. ഐക്കും പോലീസുകാരനും മർദനം. കാപ്പ കേസ് പ്രതിയടക്കം അറസ്റ്റിൽ.

പ്രക്കാനം ഓവിൽപ്പീടിക സ്വദേശികളായ കാപ്പാ കേസ് പ്രതി ശേഷാ സെൻ, സുഹൃത്തുക്കളായ രാഹുൽ, ജിതിൻ, അശോക്, രാധാകൃഷ്ണൻ എന്നിവരാണ് പിടിയിലായത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തനംതിട്ട ഓമല്ലൂരിന്‌ സമീപം പ്രക്കാനം കൈതവന ജങ്ഷനിലാണ് സംഭവം. കെട്ടിട നിർമാണം നടക്കുന്ന സ്ഥലത്ത് കാപ്പാ പ്രതിയുടെ നേതൃത്വത്തിൽ ഗുണ്ടാ അക്രമംനടക്കുകയാണെന്ന വിവരമറിഞ്ഞ് അന്വേഷിക്കാൻ ചെന്നതായിരുന്നു എസ്‌ഐ ശശിധരനും സി.പി. അരുണും. സംഭവത്തിൽ അഞ്ചു പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

പ്രക്കാനം കൈതവനപ്പടിയിൽ തിങ്കളാഴ്ച രാവിലെ 11 നായിരുന്നു സംഭവം. സുരേഷ് എന്നയാൾ കരാറെടുത്ത കെട്ടിട നിർമാണ സ്ഥലത്തായിരുന്നു പ്രതികളുടെ അക്രമം. സുരേഷിന്റെ പരാതി പ്രകാരം പട്രോളിങ് ഡ്യൂട്ടിയിലായിരുന്ന ഇലവുംതിട്ട സ്‌റ്റേഷനിലെ എസ്.ഐമാരായ ശശിധരൻ, അനിൽ, എസ്.സി.പി.ഓ സുധിലാൽ, സി.പി.ഓ അരുൺ എന്നിവർ സ്ഥലത്ത് ചെന്നു.

പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ച പോലീസിനെ പ്രതികൾ അസഭ്യം വിളിച്ചു. എസ്.ഐ ശശിധരനും സി.പി. അരുണിനും മർദനമേറ്റു. വിവരമറിഞ്ഞ് കൂടുതൽ പോലീസ് എത്തിയാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.

ശേഷാ സെൻ മറ്റൊരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയിട്ട് മൂന്നാഴ്ചയാകുന്നതേയുള്ളൂ. പരുക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ കോഴഞ്ചേരി ജില്ലാശുപത്രിയിൽ ചികിത്സ തേടി.

Top