ന്യൂഡൽഹി: ഡൽഹിയിലും സമീപ നഗരങ്ങളിലും ശക്തമായ ഭൂചലനം. ചൊവ്വാഴ്ച രാത്രി 10.22 നാണ് റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്. ഗാസിയാബാദിൽ ശക്തമായ പ്രകമ്പനമാണുണ്ടായത്.
തുർക്ക്മെനിസ്ഥാൻ, ഇന്ത്യ, കസാക്കിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.
റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതോടെ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ താമസക്കാർ വീടുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഡൽഹിയിലും നോയിഡയിലുള്ള ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി.
കശ്മീർ, ജയ്പൂർ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. പാകിസ്ഥാൻ നഗരങ്ങളായ ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.